canva, 1 point 1
Industry

₹305 കോടിയുടെ വമ്പൻ ഏറ്റെടുക്കൽ; ലാറ്റിനമേരിക്കൻ കമ്പനിയായ നെറ്റ്‌കോമിനെ സ്വന്തമാക്കി വൺ പോയിന്റ് വൺ സൊലൂഷൻസ്!

കമ്പനിയുടെ വളര്‍ച്ചയില്‍ പ്രതിവര്‍ഷം 25 ശതമാനം വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്

Dhanam News Desk

ലിസ്റ്റഡ് കമ്പനിയായ വണ്‍ പോയിന്റ് വണ്‍ സൊലൂഷന്‍സ് ലിമിറ്റഡ്, ലാറ്റിനമേരിക്കന്‍ കമ്പനിയായ നെറ്റ്‌കോം ബിസിനസ് കോണ്‍ടാക്റ്റ് സെന്റര്‍ എസ്എ യെ ഏറ്റെടുക്കുന്ന നടപടി പൂര്‍ത്തിയാക്കി. 33.37 മില്യണ്‍ യുഎസ് ഡോളറിനാണ്  (305 കോടി രൂപ) വണ്‍ പോയിന്റ് വണ്‍ സൊലൂഷന്‍സ് നെറ്റ്‌കോമിനെ സ്വന്തമാക്കിയത്.

നെറ്റ്‌കോമിനെ ഏറ്റെടുത്തതോടെ  ബാങ്കിംഗ്, ധനകാര്യ സേവന, ഇന്‍ഷുറന്‍സ് (ബിഎഫ്എസ്‌ഐ) മേഖലകളില്‍ വണ്‍പോയിന്റ് വണ്ണിന്റെ കരുത്ത്  പലമടങ്ങ് വര്‍ധിക്കും.  കമ്പനിയുടെ വളര്‍ച്ചയില്‍ പ്രതിവര്‍ഷം 25 ശതമാനം വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്.

കൂടുതല്‍ രാജ്യങ്ങളിലേക്ക്‌

ഇതോടെ കമ്പനിയുടെ സാന്നിധ്യം മധ്യ, ലാറ്റിനമേരിക്കന്‍ വിപണികളിലെത്തും. ആദ്യ പടിയായി  കോസ്റ്റാറിക്ക, കൊളംബിയ, പനാമ എന്നീ രാജ്യങ്ങളിലും തുടര്‍ന്ന്  വടക്കേ അമേരിക്ക, മധ്യ, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും വണ്‍ പോയിന്റ് വണ്ണിന്റെ സേവനം ലഭ്യമാവും. ഫണ്ട് ശേഖരണം, കെവൈസി വെരിഫിക്കേഷന്‍ , തട്ടിപ്പ് തടയല്‍, ഇടപാടുകാരെ സഹായിക്കല്‍, വായ്പാ നിര്‍വഹണ നടപടികള്‍ എന്നീ സേവനങ്ങള്‍ക്കായി ബാങ്കിംഗ് കേന്ദ്രീകൃത ബിസിനസ് പ്രോസസ് മാനേജ്‌മെന്റ് കമ്പനിയായ നെറ്റ്‌കോമിന്   വിപുലമായ സംവിധാനമുണ്ട്.  

നെറ്റ്‌കോമിനെ ഏറ്റെടുത്തതോടെ ആഗോള സാന്നിധ്യമുള്ള എഐ ഫസ്റ്റ് ബിപിഎം കമ്പനി കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണ്ണായക ചുവടുവെപ്പ് നടത്തിയതായി  വണ്‍പോയിന്റ് വണ്‍ മാനേജിംഗ് ഡയറക്ടറും ചെയര്‍മാനുമായ അക്ഷയ് ഛബ്ര വിലയിരുത്തി. വണ്‍പോയിന്റ് വണ്ണുമായി കൈകോര്‍ക്കുന്നത് നെറ്റ്‌കോം ബിസിസിയെ സംബന്ധിച്ചേടത്തോളം ആവേശകരമായ അധ്യായമാണെന്ന്  നെറ്റ്‌കോം ബിസിനസ് കോണ്‍ടാക്റ്റ് സെന്റര്‍ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ഫെര്‍ണാണ്ടോ മുറില്ലോ അഭിപ്രായപ്പെട്ടു.

നെറ്റ്‌കോം ബിസിസിയെ ഏറ്റെടുത്തതോടെ അഞ്ചു ഭൂഖണ്ഡങ്ങളിലായി 9 ഡെലിവറി കേന്ദ്രങ്ങളിലൂടെ എണ്ണായിരത്തില്‍ പരം പ്രൊഫഷണലുകളുടെ സഹായത്തോടെ നൂറിലധികം വന്‍കിട ഇടപാടുകാര്‍ക്ക് വണ്‍ പോയിന്റ് വണ്‍ സേവനം ലഭ്യമാവും

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT