പ്രമുഖ ഡാറ്റ, എഐ അധിഷ്ഠിത സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗ് കമ്പനിയായ ഓറിയോൺ ഇന്നൊവേഷൻ (Orion Innovation), കൊച്ചിയിൽ പ്രവർത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി പുതിയ ഓഫീസ് സമുച്ചയവും 'ഒഐ എൻവിഷൻ സ്റ്റുഡിയോയും' (OI Envision Studio) ആരംഭിച്ചു. കേരളത്തിലെ ഐടി മേഖലയിൽ വലിയ വികസന സാധ്യതകൾ തുറന്നു നൽകുന്നതാണ് ഈ നീക്കം. ക്ലയന്റുകൾക്ക് ഡിജിറ്റൽ സേവനങ്ങൾ കൂടുതൽ ഫലപ്രദമായി എത്തിക്കുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള നൂതന ഇടമാണ് ഒഐ എൻവിഷൻ സ്റ്റുഡിയോ.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ക്ലൗഡ് കമ്പ്യൂട്ടിംഗ് തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ബിസിനസ് പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താന്‍ സ്റ്റുഡിയോ സഹായിക്കുന്നു. ക്ലയന്റുകൾ, എഞ്ചിനീയർമാർ, ഡിസൈനർമാർ, ഡൊമെയ്ൻ വിദഗ്ധർ എന്നിവരെ ഒരുമിച്ച് കൊണ്ടുവരുന്നതിനും ഡിജിറ്റൽ പരിഹാരങ്ങൾ വേഗത്തില്‍ നടപ്പാക്കുന്നതിനും ഇതിലൂടെ സാധിക്കും. ക്ലയന്റുകൾക്ക് സുസ്ഥിരവും എ.ഐ അധിഷ്ഠിതവുമായ പരിവർത്തനത്തിന് ശക്തി നൽകുന്ന ഏകീകൃത ആഗോള സംസ്കാരമാണ് ഞങ്ങൾ കെട്ടിപ്പടുക്കുന്നതെന്ന് ഓറിയോൺ ഇന്നൊവേഷന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ബ്രയാൻ ബ്രോൺസൺ പറഞ്ഞു.
പുതിയ സൗകര്യവും ഒ.ഐ എൻവിഷൻ സ്റ്റുഡിയോയും ഉപയോഗിച്ച് വടക്കേ അമേരിക്ക, യൂറോപ്പ്, ഏഷ്യ-പസഫിക് എന്നിവിടങ്ങളിലെ ക്ലയന്റുകളെ പിന്തുണയ്ക്കുന്നതിലൂടെ, ഓറിയോൺ ഇന്നൊവേഷന്റെ ആഗോള ഡെലിവറി, ഇന്നൊവേഷൻ ഇക്കോസിസ്റ്റത്തിൽ കൊച്ചി തന്ത്രപരമായ പങ്ക് വഹിക്കും. കൊച്ചിയിലെ ഐടി ടാലന്റ് പൂളിന്റെ മികവും അടിസ്ഥാന സൗകര്യങ്ങളുമാണ് ഇവിടെ കൂടുതൽ നിക്ഷേപം നടത്താൻ കമ്പനിയെ പ്രേരിപ്പിച്ചത്.
പ്രാദേശിക ഇന്നൊവേഷൻ ഇക്കോസിസ്റ്റം ശക്തിപ്പെടുത്തുന്നതിനും സമഗ്രമായ വളർച്ച കൈവരിക്കുന്നതിനും പ്രാദേശിക അക്കാദമിക് സ്ഥാപനങ്ങൾ, സ്റ്റാർട്ടപ്പുകൾ, ടെക്നോളജി കമ്മ്യൂണിറ്റികള്‍ എന്നിവയുമായി സഹകരിക്കുന്നത് കമ്പനി തുടരുന്നു. പുതിയ ഓഫീസിന്റെ ഉദ്ഘാടനത്തോടെ കൊച്ചിയിലെ ജീവനക്കാരുടെ എണ്ണം വർദ്ധിപ്പിക്കാനും ഓറിയോൺ ലക്ഷ്യമിടുന്നുണ്ട്. നിലവിൽ മറ്റ് നഗരങ്ങളിലുള്ള ഓറിയോൺ കേന്ദ്രങ്ങളുമായി സഹകരിച്ച് ആഗോള തലത്തിലുള്ള പ്രമുഖ കമ്പനികൾക്കായി ഡിജിറ്റൽ ഉൽപ്പന്നങ്ങൾ ഇവിടെ വികസിപ്പിക്കും.
Orion Innovation expands in Kochi with new 'OI Envision Studio' to boost digital transformation services.
Read DhanamOnline in English
Subscribe to Dhanam Magazine