Industry

ഓയോ 2000 പേരെ പിരിച്ചുവിടുന്നു

Dhanam News Desk

ആയിരക്കണക്കിനു ഹോട്ടലുകള്‍ ഓയോയുടെ സേവനം വേണ്ടെന്നുവച്ചതോടെ സാമ്പത്തിക മുരടിപ്പിലേക്കു നീങ്ങുന്ന കമ്പനി ചെലവു ചുരുക്കലിന്റെ ഭാഗമായി 2000 പേരെ പിരിച്ചുവിടാന്‍ തയ്യാറെടുക്കുന്നു.നിലവില്‍ 10,000ത്തോളംപേരാണ് ഓയോയില്‍ ജോലിചെയ്യുന്നത്.

മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ അറ്റ നഷ്ടം വര്‍ധിച്ചിരുന്നു. ജീവനക്കാരെ കുറച്ച് സാങ്കേതിക വിദ്യ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് ഓയോ ഹോട്ടല്‍സ് ആന്‍ഡ് ഹോംസ് പറയുന്നു. വില്പന, വിതരണം, ഓപ്പറേഷന്‍സ് എന്നിവയുമായി ബന്ധപ്പെട്ടാണ് കൂടുതല്‍ സാങ്കേതികവത്കരണം നടപ്പാക്കുന്നത്. സോഫ്റ്റ് ബാങ്കിന്റെ ഓഹരി പങ്കാളിത്തമുള്ള ഓയോയ്ക്കു പുറമേ പേടിഎം 500പേരെയും ഒല 1000 പേരെയും പിരിച്ചുവിട്ടിരുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT