Image courtesy: Canva
Industry

സ്വർണവില ഇടിവ് ഗോൾഡ് ലോണുകൾക്ക് വെല്ലുവിളി; ബാങ്കുകളിലും NBFCകളിലും മേൽനോട്ടം വർദ്ധിപ്പിച്ച് RBI

വായ്പയും സ്വർണത്തിന്റെ വിപണി മൂല്യവും തമ്മിലുള്ള അനുപാതത്തിൽ ആശങ്കാജനകമായ വർദ്ധന

Dhanam News Desk

സ്വർണവിലയിലുണ്ടായ കുത്തനെയുള്ള ഇടിവിനെ തുടർന്ന് ബാങ്കുകളുടെയും നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികളുടെയും (NBFC) സ്വർണ വായ്പാ (Gold Loan) പോർട്ട്ഫോളിയോകളിലെ മേൽനോട്ടം വർദ്ധിപ്പിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI). വായ്പയും സ്വർണത്തിന്റെ വിപണി മൂല്യവും തമ്മിലുള്ള അനുപാതത്തിൽ (LTV Ratio) ഉണ്ടാകുന്ന ആശങ്കാജനകമായ വർദ്ധനവാണ് കേന്ദ്ര ബാങ്കിന്റെ നടപടിക്ക് പ്രധാന കാരണമെന്ന് മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

എൽ.ടി.വി (LTV) ആശങ്കകളും വിലയിടിവും:

10 ഗ്രാമിന് ഏകദേശം 1.2 ലക്ഷം രൂപ നിരക്കിലേക്കാണ് എംസിഎക്സില്‍ നവംബർ 20-ന് സ്വർണവില താഴ്ന്നത്, 14 മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇത്. ജനുവരിയിലെ 1.8 ലക്ഷം രൂപയെന്ന റെക്കോർഡ് നിരക്കിൽ നിന്ന് 32 ശതമാനത്തിലധികം ഇടിവാണ് സ്വർണവിലയിൽ ഉണ്ടായത്. 18 മാസം മുൻപ് സ്വർണവില ഉയർന്ന നിലയിലായിരുന്നപ്പോൾ എൽ.ടി.വി അനുപാതം 70-80 ശതമാനത്തിലായിരുന്നുവെങ്കിൽ, നിലവിൽ ചില വായ്പകളിൽ എൽ.ടി.വി 100 ശതമാനവും കടന്നിട്ടുണ്ട്. വായ്പാ തിരിച്ചടവിൽ വീഴ്ച വരികയും സ്വർണം ലേലം ചെയ്യേണ്ടി വരികയും ചെയ്താൽ വായ്പാ തുക പൂർണമായി തിരിച്ചുപിടിക്കാൻ സാധിക്കാതെ വരുമെന്ന ആശങ്കയുണ്ട്.

പുതിയ ഇ.എം.ഐ നിബന്ധനകളും വിപണി സ്ഥിതിയും: കഴിഞ്ഞ 30-45 ദിവസങ്ങളായി വൻകിട എൻ.ബി.എഫ്.സികളോട് പതിവ് റിപ്പോർട്ടിംഗിന് പകരം കൂടുതൽ ഇടവേളകളിൽ പോർട്ട്ഫോളിയോ കണക്കുകൾ സമർപ്പിക്കാൻ ആർ.ബി.ഐ നിർദ്ദേശിച്ചിട്ടുണ്ട്. കൂടാതെ, 2026 ഏപ്രിൽ 1 മുതൽ നിലവിൽ വന്ന പുതിയ ഇ.എം.ഐ (EMI) അധിഷ്ഠിത നിബന്ധനകൾ കാരണം പഴയ വായ്പ പൂർണമായി തിരിച്ചടയ്ക്കാതെ നിലവിലുള്ള സ്വർണത്തിന്മേൽ ടോപ്പ്-അപ്പ് വായ്പകളോ റോൾ-ഓവറോ നൽകാൻ സാധിക്കില്ല. സെപ്റ്റംബറിലെ കണക്കനുസരിച്ച് രാജ്യത്തെ സ്വർണ വായ്പകൾ 66.1% വർദ്ധിച്ച് 3.74 ലക്ഷം കോടി രൂപയിലെത്തിയിട്ടുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT