Real Estate

3000 കോടി രൂപ നിക്ഷേപവുമായി DLF

5-8 ദശലക്ഷം ചതുരശ്ര അടിയിലേറെ റീറ്റെയ്ല്‍ സ്‌പെയ്‌സ് ആണ് പദ്ധതിയുടെ ലക്ഷ്യം

Dhanam News Desk

രാജ്യത്തെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍മാരായ DLF ഏകദേശം 3,000 കോടി രൂപ നിക്ഷേപം നടത്തുന്നു. റീറ്റെയ്ല്‍ വിപണനത്തില്‍ അടുത്ത 5-6 വര്‍ഷത്തിനുള്ളില്‍ ഏകദേശം 5-8 ദശലക്ഷം ചതുരശ്ര അടി കൂട്ടിച്ചേര്‍ക്കാന്‍ ആണ് കമ്പനി പദ്ധതി ഇട്ടിട്ടുള്ളത്.

ഗുരുഗ്രാമിലും ഗോവയിലും മാളുകളും ഗുരുഗ്രാമില്‍ ഹൈ സ്ട്രീറ്റുകളും ഡിഎല്‍ എഫ് ഇപ്പോള്‍ തന്നെ ആസൂത്രണം ചെയ്തിട്ടുണ്ട്. 

ഹോം- കൊമേഴ്‌സ്യല്‍ പദ്ധതികളില്‍ റീറ്റെയ്ല്‍ ഏരിയകളുടെ പദ്ധതിപ്രവത്തനങ്ങള്‍ ഈ വര്‍ഷം തന്നെ ആരംഭിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. ഗുരുഗ്രാമിലും ഗോവയിലും മാളുകളും ഗുരുഗ്രാമിലെ ഹൈ സ്ട്രീറ്റുകളും ഉടന്‍ നിര്‍മിച്ചു തുടങ്ങും.

ഡിഎല്‍എഫിന് കീഴിലുള്ള വികസന പരിപാടികള്‍ അടുത്ത അഞ്ച് മുതല്‍ ആറ് വര്‍ഷത്തിനുള്ളില്‍ തന്നെ വിപുലമാക്കുകയും റീറ്റെയ്ല്‍ പോര്‍ട്ട്‌ഫോളിയോ ഇരട്ടി ആക്കുകയുമാണ് ലക്ഷ്യം.

5.5 ദശലക്ഷം സ്‌ക്വയര്‍ഫീറ്റുമായി ഗോവിയില്‍ ഡിഎല്‍എഫ് സപെയ്‌സ് ഒരുങ്ങുമ്പോള്‍ ഗുരുഗ്രാമില്‍ 3 ദശലക്ഷം സ്‌ക്വയര്‍ഫീറ്റ് സ്‌പെയ്‌സാണ് ഒരുങ്ങുക. കോവിഡിന് ശേഷം പദ്ധതികള്‍ ഊര്‍ജിതമാക്കാനുള്ള ശ്രമത്തിലാണ് റിയല്‍എസ്റ്റേറ്റ് ഗ്രൂപ്പ്.

മാളുകളിലേക്ക് എത്തുന്നവരുടെ എണ്ണം കോവിഡിനു മുൻപുള്ള നിലയിലേക്ക് എത്തുയതോടെയാണ് റിയൽ എസ്റ്റേറ്റ് രംഗത്തും വാണിജ്യ റീറ്റെയ്ൽ  സപെയ്‌സിലേക്ക് നിക്ഷേപങ്ങൾ എത്തിത്തുടങ്ങിയത്. 

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT