Real Estate

പൂർത്തിയാകാത്ത ഭവന പ്രോജക്ടുകളിൽ പണം നിക്ഷേപിച്ചിട്ടുണ്ടോ? ഇനി ആവലാതിവേണ്ട

Dhanam News Desk

വീടു വാങ്ങുന്നവരെ വായ്പാദാതാക്കളായി കണക്കാക്കാൻ വ്യവസ്ഥ ചെയ്യുന്ന പാപ്പര്‍ നിയമ (ഇൻസോൾവൻസി ആൻഡ് ബാങ്ക്റപ്റ്റ്സി കോഡ്-ഐബിസി) ഭേദഗതി ഓർഡിനൻസ് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു.

ഓർഡിനൻസിൽ രാഷ്‌ട്രപതി ഒപ്പ് വക്കുന്നതോടെ, വീടു വാങ്ങുന്നവരെ ബാങ്കുകളെപ്പോലെ തന്നെ വായ്പാദാതാക്കളായി കണക്കാക്കും. അങ്ങനെവരുമ്പോൾ, വായ്പ തിരിച്ചടവിൽ വീഴ്ച വരുത്തി നടപടികൾ നേരിടുന്ന റിയൽ എസ്റ്റേറ്റ് കമ്പനികളിൽ നിന്നും ഇവർക്ക് കിട്ടാനുള്ള പണം എളുപ്പം തിരിച്ചെടുക്കാൻ സാധിക്കും. പാപ്പരത്ത നടപടികൾ നേരിടുന്ന റിയൽ എസ്റ്റേറ്റ് കമ്പനികളിൽ പണം മുടക്കി ബുദ്ധിമുട്ടിലായവർക്ക് പുതിയ നിയമം ആശ്വാസമാകും.

സർക്കാർ നിയമിച്ച 14-അംഗ ഇൻസോൾവൻസി ലോ കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് ഭേദഗതി വരുത്തിയിരിക്കുന്നത്. ഇതോടെ ഇൻസോൾവൻസി നടപടികളിൽ തുല്യ പങ്കാളികളാകാൻ ബയേഴ്സിന് കഴിയും. അങ്ങനെ പൂർത്തിയാകാത്ത പ്രോജക്ടുകളിൽ കുടുങ്ങിക്കിടക്കുന്ന പണം എളുപ്പത്തിൽ തിരിച്ചെടുക്കാം.

ഇതുകൂടാതെ, സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായങ്ങൾക്ക് (എംഎസ്എംഇ) പാപ്പരത്ത നിയമത്തിൽ ഇളവുകൾ അനുവദിക്കാനും കമ്മിറ്റി ശുപാർശ ചെയ്തിരുന്നു

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT