Real Estate

'കൊട്ടക്കും' 'ദി ഗാർഡിയൻസും' റിയൽ എസ്റ്റേറ്റ് മേഖലയിൽ ഒരുമിക്കുന്നു.

റിയൽ എസ്റ്റേറ്റ് മേഖലയിലെ സാമ്പത്തിക പ്രതിസന്ധി മറി കടക്കാൻ ഒരുമിച്ചു പ്രവർത്തിക്കും.

Dhanam News Desk

'കൊട്ടക്കും' 'ദി ഗാർഡിയൻസും 'റിയൽ എസ്റ്റേറ്റ് മേഖലയിൽ ഒരുമിച്ച് പ്രവർത്തിക്കും.ഈ മേഖലയിലെ പദ്ധതികൾക്കു വായ്പ ഉൾപ്പെടെയുള്ള സഹായങ്ങൾ ഈ സംയുക്ത സംരംഭത്തിന്റെ നേതൃത്വത്തിൽ നൽകും.

ബാങ്കിംഗ് മേഖലയിൽ പ്രവർത്തിക്കുന്ന കൊട്ടക്കും റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനിയായ ദി ഗാർഡിയൻസും ചേർന്ന് രൂപീകരിച്ച കൊട്ടക് റിയാൽറ്റി ഫണ്ട് 2000 കോടി രൂപ ഈ മേഖലയിലെ വായ്‌പ്പക്കായി നീക്കിവച്ചിട്ടുണ്ട്.

പ്രധാനമായും ഇടത്തരം ഡെവലപ്പർമാരെയും ഭൂവുടമകളെയും ഉദ്ദേശിച്ചാണ് ഈ വായ്‌പ്പകൾ നൽകുന്നത്. ഇവരുടെ ആസ്തികൾ വികസിപ്പിക്കുന്നതിനും ധനസമ്പാദനം കൂടുതൽ സുഗമമാക്കുന്നതിനും ഈ ഫണ്ടിലൂടെ സഹായിക്കുമെന്ന് ഇരു കമ്പനികളും കരുതുന്നു.

ഈ മേഖലയിൽ നിക്ഷേപകരെ കണ്ടെത്തി അവർക്കു വേണ്ട ധന സഹായങ്ങൾ നൽകുവാനും പദ്ധതിയിട്ടിട്ടുണ്ട്.

ഇതുവഴി റിയൽഎസ്റ്റേറ്റ് കച്ചവടത്തിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ നിക്ഷേപകരെയും റിയൽ എസ്റ്റേറ്റ് കച്ചവടക്കാരെയും സഹായിക്കും.

സർക്കാർ കണക്കുകൾ പ്രകാരം 4.58 ലക്ഷം മുടങ്ങിക്കിടക്കുന്ന ഭവന യൂണിറ്റുകൾ രാജ്യത്തുടനീളമുണ്ട്. കൊട്ടക്-ഗാർഡിയൻ സംയുക്ത സംരംഭം ഈ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാനും പിന്തുണ നൽകും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT