Industry

വീഡിയോകോണിന്റെ ഓയില്‍ ആസ്തികള്‍ ഏറ്റെടുക്കാന്‍ റിലയന്‍സ് രംഗത്ത്

ബ്രസീല്‍, ഇന്ത്യേനേഷ്യ എന്നിവിടങ്ങളില്‍ വീഡിയോകോണ്‍ ഓയില്‍ വെഞ്ചേഴ്‌സിന് ആസ്ഥികളുണ്ട്.

Dhanam News Desk

വിപണി മൂല്യത്തില്‍ രാജ്യത്തെ ഏറ്റവും വലിയ കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, വീഡിയോകോണിന്റെ ഓയില്‍ ആസ്തികള്‍ ഏറ്റെടുക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. പാപ്പരായി വീഡിയോകോണിനെ ഏറ്റെടുക്കാന്‍ വേദാന്ത ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അഗര്‍വാളിന്റെ പിന്തുണയുള്ള ട്വിന്‍ സ്റ്റാര്‍ ടെക്‌നോളജീസ് ശ്രമം നടത്തിയിരുന്നു. എന്നാല്‍ ട്വിന്‍ സ്റ്റാര്‍ നല്‍കിയ 2,692 കോടിയുടെ ബിഡ് പാപ്പരത്വ അപ്പലേറ്റ് ട്രൈബ്യുണൽ അംഗീകരിച്ചില്ല. തുടര്‍ന്നാണ് വീഡിയോകോണ്‍ വായ്പാ ദാതാക്കളുടെ കണ്‍സോര്‍ഷ്യം പുതിയ താല്‍പ്പര്യപത്രം ക്ഷണിച്ചത്.

വീഡിയോകോണ്‍ ഓയില്‍ വെഞ്ചേഴ്‌സിന്റെ പേരില്‍ 23,120 രൂപയുടെ ബാധ്യതയാണ് ഉള്ളത്. ബ്രസീല്‍, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ വീഡിയോകോണ്‍ ഓയില്‍ വെഞ്ചേഴ്‌സിന് ആസ്ഥികളുണ്ട്. വിദേശത്തുള്ള ഈ ആസ്തികളുടെ 2017ലെ മൂല്യം 4.29 ബില്യണ്‍ ഡോളറായിരുന്നു. 2019ല്‍ മൂല്യം 5.08 ബില്യണ്‍ ഡോളറിലേക്ക് ഉയര്‍ന്നതായും 2023ല്‍ 7.02 ബില്യണ്‍ ഡോളറിലേക്ക് എത്തുമെന്നുമാണ് കണക്ക്.

വീഡിയോകോണ്‍ ഓയില്‍ വെഞ്ചേഴ്‌സിനെ ഏറ്റെടുക്കുകയാണെങ്കില്‍ പാപ്പരത്തവും പാപ്പരത്വ കോഡും (ibc-2016) പ്രകാരമുള്ള റിലയന്‍സിന്റെ മൂന്നാമത്തെ ഏറ്റെടുക്കലാവും ഇത്. പാപ്പരായ മാറിയ അലോക് ഇന്‍ഡസ്ട്രീസ്, അനില്‍ അംബാനിയുടെ റിലയന്‍സ് കമ്മ്യൂണിക്കേഷന്റെ ടെലികോം ടവര്‍ ആസ്തികള്‍ എന്നിവ റിലയന്‍സ് സ്വന്തമാക്കിയിരുന്നു. ആകെ 64,637 കോടി രൂപയുടെ ബാധ്യതയാണ് വീഡിയോകോണ്‍ ഇന്‍ഡസ്ട്രീസിന് ഉള്ളത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT