Mukesh Ambani & Reliance Industries canva
Industry

കൊച്ചിൻ ഷിപ്പ്‌യാർഡിന് ശേഷം മുകേഷ് അംബാനിയും തമിഴ്നാട്ടിലേക്ക്, ₹ 1,156 കോടിയുടെ നിര്‍മാണ കേന്ദ്രം സ്ഥാപിക്കും, 2,000 തൊഴിലവസരങ്ങള്‍

തൂത്തുക്കുടിയിലെ സിപ്‌കോട്ട് അല്ലികുളം ഇൻഡസ്ട്രിയൽ പാർക്കിലാണ് എഫ്എംസിജി ഫാക്ടറി സ്ഥാപിക്കുന്നത്

Dhanam News Desk

തമിഴ്‌നാട്ടിൽ 1,156 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ച് റിലയൻസ് കൺസ്യൂമർ പ്രോഡക്‌ട്‌സ് ലിമിറ്റഡ്. തൂത്തുക്കുടിയിലെ സിപ്‌കോട്ട് (SIPCOT) അല്ലികുളം ഇൻഡസ്ട്രിയൽ പാർക്കില്‍ എഫ്എംസിജി ഫാക്ടറി നിര്‍മിക്കുന്നതിനാണ് നിക്ഷേപം വിനിയോഗിക്കുക. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പദ്ധതി 2,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.

പ്രാദേശിക ലഘുഭക്ഷണങ്ങൾ മുതൽ ബിസ്‌ക്കറ്റുകൾ, സുഗന്ധവ്യഞ്ജനങ്ങൾ, ആട്ട, ഭക്ഷ്യ എണ്ണ തുടങ്ങി നിരവധി ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായിരിക്കും പ്ലാന്റ്. 60 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന നിര്‍മ്മാണ കേന്ദ്രമാണ് സ്ഥാപിക്കുന്നത്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിൽ എഫ്.എം.സി.ജി. കമ്പനികളെ സംസ്ഥാനത്തേക്ക് ആകർഷിക്കുന്നതിന്റെ സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നതെന്ന് മന്ത്രി ടിആർബി രാജ പറഞ്ഞു.

കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളായ കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡും മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ് ലിമിറ്റഡും ചേർന്ന് സംസ്ഥാനത്ത് അത്യാധുനിക ഗ്രീൻഫീൽഡ് വാണിജ്യ കപ്പൽശാലകൾ സ്ഥാപിക്കുന്നതിനായി 30,000 കോടി രൂപ നിക്ഷേപിക്കാനുളള ഒരുക്കത്തിലാണ്. തമിഴ്‌നാടിന്റെ വ്യാവസായിക മേഖലയ്ക്ക് വലിയ ഉത്തേജനമായിരിക്കും പദ്ധതിയെന്നാണ് കരുതുന്നത്. 55,000 തൊഴിലവസരങ്ങൾ പദ്ധതിക്ക് സൃഷ്ടിക്കാനാകുമെന്നാണ് കണക്കാക്കുന്നത്.

റിലയൻസ് റീട്ടെയിൽ ഐപിഒ

മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ റീട്ടെയിൽ ബിസിനസിനായ റിലയൻസ് റീട്ടെയിൽ പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് തയാറാകുകയാണ്. ഇതിനെ തുടര്‍ന്ന് ഗ്രൂപ്പിന്റെ എല്ലാ ഉപഭോക്തൃ ഉൽപ്പന്ന ബ്രാൻഡുകളെയും പൂർണ ഉടമസ്ഥതയിലുള്ള പുതിയൊരു ഉപസ്ഥാപനത്തിലേക്ക് മാറ്റി.

വസ്ത്രങ്ങൾ, ഫാഷൻ, ഭക്ഷണം, വ്യക്തിഗത പരിചരണം, പാനീയങ്ങൾ തുടങ്ങിയ ഉല്‍പ്പന്നങ്ങളും സേവനങ്ങളുമുളള ബ്രാൻഡുകളായ റിലയൻസ് റീട്ടെയിൽ ലിമിറ്റഡ്, റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്‌സ് ലിമിറ്റഡ്, റിലയൻസ് കൺസ്യൂമർ പ്രോഡക്‌ട്‌സ് ലിമിറ്റഡ് എന്നിവ ന്യൂ റിലയൻസ് കൺസ്യൂമർ പ്രോഡക്‌ട്‌സ് ലിമിറ്റഡ് (RCPL) എന്ന ഒറ്റ കമ്പനിയുടെ കീഴിലേക്കാണ് മാറ്റിയത്.

Mukesh Ambani’s Reliance to invest ₹1,156 crore in Tamil Nadu FMCG plant creating 2,000 jobs.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT