Retail

ഫിക്കിയുടെ 'മാസ്സ്‌മെറൈസ്' 2023 മാര്‍ച്ച് 6 ന് ന്യൂഡല്‍ഹിയില്‍

മാസ്സ്‌മെറൈസ് കോണ്‍ഫറന്‍സിന്റെ 12-ാം പതിപ്പാണ് ഇത്. റീറ്റെയ്ല്‍, എഫ്എംസിജി മേഖലയിലെ വിദഗ്ധര്‍ സംസാരിക്കും

Dhanam News Desk

ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ (ഫിക്കി) നേതൃത്വത്തില്‍ നടക്കുന്ന മാസ്സ്മെറൈസ് 2023 കോണ്‍ഫറന്‍സ് (MASSMERIZE 2023) മാര്‍ച്ച് ആറിന്. ന്യൂഡല്‍ഹിയിലെ ദി ലളിത് ഹോട്ടലില്‍ രാവിലെ 10 മണി മുതലായിരിക്കും സമ്മേളനം നടക്കുക.

മാസ്സ്‌മെറൈസിന്റെ 12ാം പതിപ്പാണിത്. റീറ്റെയ്ല്‍, പെട്ടന്ന് വിറ്റഴിയുന്ന നിത്യോപയോഗ വസ്തുക്കളുടെ മേഖല (എഫ്എംസിജി), ഇ-കോമേഴ്സ് എന്നിവയ്ക്കാണ് സമിറ്റ് ഊന്നല്‍ നല്‍കുന്നത്.

കേന്ദ്ര വ്യവസായ-വാണിജ്യ വകുപ്പ് മന്ത്രി പീയുഷ് ഗോയല്‍ മുഖ്യാതിഥിയാകുന്ന സമ്മേളനത്തില്‍ മേഖലയിലെ നിരവധി പ്രമുഖര്‍ പങ്കെടുക്കും. പ്രഭാഷണങ്ങള്‍, പാനല്‍ ചര്‍ച്ചകള്‍ എന്നിവയും ഈ എഫ്എംസിജി, റീറ്റെയ്ല്‍, ഇ-കൊമേഴ്‌സ് കോണ്‍ഫറന്‍സിലുണ്ടാകും.

പ്രധാന പ്രഭാഷകർ 

കേന്ദ്ര വ്യവസായ-വാണിജ്യ വകുപ്പ് മന്ത്രി പീയുഷ് ഗോയലിനൊപ്പം ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കണ്‍സ്യൂമര്‍ അഫയേഴ്‌സ് സെക്രട്ടറി രോഹിത് കുമാര്‍ സിംഗ്, ഫിക്കി വൈസ് പ്രസിഡന്റും ഫിക്കി എഫ്എംസിജി കമ്മിറ്റി ചെയറുമായ ഹര്‍ഷ വി അഗര്‍വാള്‍, പി&ജി ഇന്ത്യ സബ് കോണ്ടിനെന്റ് സിഇഒയും മാനേജിംഗ് ഡയറക്റ്ററുമായ എല്‍വി വൈദ്യനാഥന്‍ എന്നിവർ സംസാരിക്കും. 

റിലയന്‍സ് റീറ്റെയ്ല്‍ ഡയറക്റ്ററും ഫിക്കി റീറ്റെയ്ല്‍ ആന്റ് ഇന്റേണല്‍ ട്രേഡ് കമ്മിറ്റി ചെയറുമായ വി സുബ്രഹ്‌മണ്യന്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ ലിമിറ്റഡ് (യുണിലിവര്‍ സൗത്ത് ഏഷ്യ), ബ്യൂട്ടി & വെല്‍ബീംഗ്& പേഴ്‌സണല്‍ കെയര്‍ എക്‌സിക്യൂട്ടീവ് ഡയറക്റ്ററും, ഫിക്കി എഫ്എംസിജി കോ-ചെയറുമായ മധുസൂധന്‍ റാവു, പെപ്‌സികോ ഇന്ത്യ പ്രസിഡന്റ്, അഹമ്മദ് എല്‍ഷേക്, ലോറിയല്‍ ഇന്ത്യ ചെയര്‍മാന്‍ അമിത് ജെയ്ന്‍ എന്നിവരും  പ്രഭാഷകരാണ്.

റീറ്റെയ്ല്‍  മേഖലയിലെ ഏറ്റവും പുതിയ രീതികള്‍, അവസരങ്ങള്‍, വെല്ലുവിളികള്‍ എന്നിവയെ കുറിച്ചെല്ലാം പരിപാടിയില്‍ ചര്‍ച്ച ചെയ്യും. റീറ്റെയ്ല്‍ രംഗത്തെ വിദഗ്ധരും മേഖലയിലെ അനുഭവ സമ്പന്നരും വിവിധ ബ്രാൻഡ് മേധാവികളും സമിറ്റിൽ  പങ്കെടുക്കും. 

പങ്കെടുക്കാന്‍: https://lnkd.in/dmwgerkt 

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT