Retail

5ജി പോര് മുറുകുന്നു, 500 പട്ടണങ്ങളില്‍ സേവനവുമായി ഭാരതി എയര്‍ടെല്‍

രാജ്യത്താകെ 900ലേറെ പട്ടണങ്ങള്‍ 5ജിയുടെ കീഴില്‍

Dhanam News Desk

ലോകത്ത് അതിവേഗം 5ജി സേവനം വ്യാപിക്കുന്ന രാജ്യമായി ഇന്ത്യ. 2023 മാര്‍ച്ച് 31നകം 200 പട്ടണങ്ങളില്‍ 5ജി സേവനം ലഭ്യമാക്കുകയായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം. എന്നാല്‍, സേവനം ലഭ്യമാക്കാന്‍ സ്വകാര്യ ടെലികോം കമ്പനികളായ റിലയന്‍സ് ജിയോയും ഭാരതി എയര്‍ടെലും തമ്മിലെ മത്സരം മുറുകിയതോടെ ഇതിനകം തന്നെ 900ലേറെ പട്ടണങ്ങള്‍  5ജിയുടെ കീഴിലായി.

ഏറ്റവുമധികം പട്ടണങ്ങളില്‍ 5ജി സേവനം നല്‍കുന്ന കമ്പനിയെന്ന പട്ടം ജിയോയില്‍ നിന്ന് ഭാരതി എയര്‍ടെല്‍ പിടിച്ചെടുക്കുകയും ചെയ്തു. കഴിഞ്ഞവാരം 235 പുതിയ പട്ടണങ്ങളിലേക്ക്‌ കൂടി സേവനം വ്യാപിപ്പിച്ചതോടെ, ഇപ്പോള്‍ എയര്‍ടെല്‍ 5ജി ലഭിക്കുന്ന പട്ടണങ്ങള്‍ 500 ആയി. 406 നഗരങ്ങളിലാണ് ജിയോ 5ജിയുള്ളത്. ദിവസേന 30-40 പുതിയ പട്ടണങ്ങളിലേക്ക്‌ 5ജി സേവനം വ്യാപിപ്പിക്കാനുള്ള ശ്രമങ്ങളാണ് എയര്‍ടെല്‍ നടത്തുന്നത്.

നിലവിലെ 4ജിയേക്കാള്‍ 20-30 മടങ്ങ് അധികവേഗമാണ് എയര്‍ടെല്‍ 5ജിയുടെ വാഗ്ദാനം. 5ജി ഡേറ്റ ഉപയോഗ പരിധിയും ജിയോയുമായുള്ള മത്സരത്തിന്റെ ഭാഗമായി എയര്‍ടെല്‍ ഒഴിവാക്കിയിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT