Retail

അജ്മല്‍ ബിസ്മി റിലയന്‍സ് ഇന്‍ഡസ്ട്രീസിനു കീഴിലേക്ക്; ബ്രാന്‍ഡ് നാമം നിലനിര്‍ത്തിയേക്കും

അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ റിലയന്‍സിന്റെ കീഴിലായിരിക്കും അജ്മല്‍ ബിസ്മി ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിക്കുക.

Dhanam News Desk

അജ്മല്‍ ബിസ്മി ഷോറൂമുകള്‍ റിലയന്‍സിന് കീഴിലേക്കെത്താന്‍ ഇനി ഏതാനും മാസങ്ങള്‍ മാത്രം. പൂര്‍ണമായും ഓഹരി ഇടപാടിലൂടെയുള്ള ഏറ്റെടുക്കല്‍ ഓഡിറ്റിംഗ് പൂര്‍ത്തിയാകുന്നതോടെ മാര്‍ച്ചില്‍ നടന്നേക്കും. അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ റിലയന്‍സിന്റെ കീഴിലായിരിക്കും അജ്മല്‍ ബിസ്മി ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിക്കുക. ധനം ഓണ്‍ലൈനാണ് മാസങ്ങള്‍ക്ക് മുമ്പ് ഈ വാര്‍ത്ത ആദ്യം പുറത്തുവിട്ടത്.

അജ്മല്‍ ബിസ്മി ഷോറൂമുകളുടെ ഏറ്റെടുപ്പ് സംബന്ധിച്ച് നേരത്തെ തന്നെ റിലയന്‍സുമായി ചര്‍ച്ചകള്‍ നടന്നിരുന്നതാണ്. 300-400 കോടിക്കായിരിക്കും ഏറ്റെടുക്കലെന്നാണ് ഇപ്പോള്‍ ലഭ്യമായ വിവരം. ഇപ്പോള്‍ ഏറ്റെടുക്കലിന്റെ അവസാന ഘട്ട ഒരുക്കത്തിലാണ് ഗ്രൂപ്പെന്നാണ് വ്യവസായവൃത്തത്തില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.

800 കോടി വാര്‍ഷിക വിറ്റുവരവുള്ള അജ്മല്‍ ബിസ്മി, 300-400 കോടി രൂപയ്ക്കിടയിലുള്ള ഇടപാടിലായിരിക്കും വില്‍പ്പന നടക്കുക. റിലയന്‍സ് ഫ്രഷ് സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്ക് അജ്മല്‍ ബിസ്മി ഹൈപ്പര്‍ മാര്‍ക്കറ്റുകളുടെ ഏറ്റെടുപ്പോടെ മേല്‍ക്കോയ്്മ ലഭിക്കും. അത്‌പോലെ റിലയന്‍സ് ഡിജിറ്റലിന്റെ ബിസിനസിനും അത് ഗുണകരമാകും.

ഇനി അജ്മല്‍ ബിസ്മി ഗ്രൂപ്പിന്റെ ഏറ്റെടുക്കലിലൂടെ സംസ്ഥാനത്ത് 20 ഷോറൂമുകളാണ് അജ്മല്‍ ബിസ്മി ഗ്രൂപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്നത്. പലചരക്ക്, പച്ചക്കറി, എന്നിവയ്ക്ക് പുറമെ കണ്‍സ്യൂമര്‍ ഡ്യൂറബ്ള്‍ ഗുഡ്‌സിലും അജ്മല്‍ ബിസ്മി ബിസിനസ് കേരളത്തില്‍ മുന്‍പന്തിയിലാണ്. റിലയന്‍സ് തമിഴ്‌നാട്ടിലുള്‍പ്പെടെ ഏറ്റെടുക്കല്‍ നടത്തിയിരുന്നെങ്കിലും കേരളത്തിലെ ആദ്യത്തേതാണ് അജ്മല്‍ ബിസ്മി ഹൈപ്പര്‍മാര്‍ക്കറ്റ് ഇടപാട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT