വീണ്ടും ഉല്‍പ്പന്നങ്ങള്‍ക്ക് ഓഫറുകളും വിലക്കിഴിവുമായി ആമസോണില്‍ വമ്പന്‍ മേള വരുന്നു. പുതിയ വ്യാപാരികളെ ചേര്‍ക്കുന്നതോടൊപ്പം ഓഫര്‍ പെരുമഴ വരുന്നതായി റീറ്റെയ്ല്‍ ഭീമന് തങ്ങളുടെ വെബ്സൈറ്റിലും ആപ്പിലും പരസ്യപ്പെടുത്തിയിട്ടുണ്ട്. ജൂലൈ 26 നും 27 നുമാണ് പ്രൈം ഡേ സെയില്‍ നിശ്ചയിച്ചിരിക്കുന്നത്. വിലക്കിഴിവിന്റെയും പുതിയ ഉല്‍പ്പന്നങ്ങളുടെയും വമ്പന്‍ ബ്രാന്‍ഡുകളുടെയും വില്‍പ്പനയ്ക്കൊപ്പം ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ പുതിയ ഉല്‍പ്പന്നങ്ങളാണ് ഈ ദിവസങ്ങളില്‍ പുതുതായി വിപണിയിലിറക്കുക.
സാംസംഗ്, ഷവോമി, ബോട്ട്, ഇന്റല്‍, വിപ്രോ, ബജാജ്, യൂറേക്ക ഫോബ്സ്, അഡിഡാസ്, തുടങ്ങിയ ബ്രാന്‍ഡുകളില്‍ നിന്നായി 300 ഓളം പുതിയ ഉല്‍പ്പന്നങ്ങളാണ് വിപണിയിലേക്ക് എത്തുക. ഇഎംഐ സൗകര്യത്തില്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ആമസോണ്‍ മുമ്പ് പ്രസിദ്ധപ്പെടുത്തിയത് പോലെ തന്നെ ഇന്ത്യയിലെ അങ്ങോളമിങ്ങോളമുള്ള ചെറുകിട-ഇടത്തരം സംരംഭങ്ങളില്‍ നിന്നായി 2000 ത്തോളം പുതിയ ഉല്‍പ്പന്നങ്ങളും വിപണിയിലെത്തും. ആക്ഷന്‍ പ്രോയില്‍ നിന്നുള്ള ഇലക്ട്രോണിക്സ്, നാവ്ലികില്‍ നിന്നുള്ള ഫാഷന്‍ ഉല്‍പ്പന്നങ്ങള്‍, ആഭരണങ്ങള്‍, പച്ചക്കറി, ഖാദി തുടങ്ങി നിരവധി ഉല്‍പ്പന്നങ്ങള്‍ പ്രൈം ഡേ സെയിലില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും.
പുത്തന്‍ പ്രൈം റിലീസുകളും ഓഫറുകള്‍ക്കൊപ്പം ഈ മാസമെത്തും. ബോളിവുഡ് റിലീസായ തൂഫാന്, മലയാളത്തില്‍ നിന്നുള്ള മാലിക്, കന്നഡയില്‍ ഇക്കദ്, തമിഴില്‍ നിന്നുള്ള സര്‍പട്ട പരമ്പരൈ എന്നീ സിനിമകള്‍ പ്രൈമില്‍ റിലീസിനെത്തും.
Read DhanamOnline in English
Subscribe to Dhanam Magazine