Coir corporation 
Retail

കയര്‍ കോര്‍പ്പറേഷന്‍ ഫാക്ടറി ഔട്ട്‌ലെറ്റ് തുറന്നു; 50 ശതമാനം വരെ വിലക്കുറവ്

നവീകരിച്ച ഔട്ട്‌ലെറ്റില്‍ മാട്രസുകളുടെ വിപുലമായ ശേഖരം

Dhanam News Desk

കേരളാ സ്റ്റേറ്റ് കയര്‍ കോര്‍പ്പറേഷന്റെ ആലപ്പുഴയിലെ ഹെഡ് ഓഫീസിനോട് ചേര്‍ന്നുള്ള നവീകരിച്ച ഫാക്ടറി ഔട്ട്‌ലെറ്റ് തുറന്നു. വിപുമായ മാട്രസ് ശേഖരങ്ങളുള്ള എക്‌സ്‌ക്ലൂസീവ് ഔട്ട്‌ലെറ്റിന്റെ ഉദ്ഘാടനം കയര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ജി.വേണുഗോപാല്‍ നിര്‍വ്വഹിച്ചു. കോര്‍പ്പറേഷന്‍ നിര്‍മിക്കുന്ന വിവിധ ഇനം മെത്തകള്‍ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഔട്ട്‌ലെറ്റ് നവീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയത്. ഉദ്ഘാടന ചടങ്ങില്‍ ബോര്‍ഡ് മെമ്പര്‍മാരായ കെ.ഡി. അനില്‍കുമാര്‍, വി.സി. ഫ്രാന്‍സീസ്, രാജേഷ് പ്രകാശ് (ജോയിന്റ് സെക്രട്ടറി ഫിനാന്‍സ്), മാനേജിംഗ് ഡയറക്ടര്‍ ഡോ.പ്രതീഷ് ജി. പണിക്കര്‍ എന്നിവര്‍ സംസാരിച്ചു.

50 ശതമാനം വരെ വിലക്കുറവ്

വിവിധ ഡിസൈനുകളിലും വിലയിലുമുള്ള മെത്തകള്‍ 40 മുതല്‍ 50 ശതമാനം വരെ വിലക്കുറവില്‍ ഇവിടെ ലഭിക്കും. റബ്ബറൈസ്ഡ് കയര്‍ മെത്തകള്‍, റബ്ബറൈസ്ഡ് കയര്‍ സ്പ്രിംഗ് മെത്തകള്‍ എന്നീ വിഭാഗങ്ങളിലായി വ്യത്യസ്ത ഡിസൈനുകളിലും വലുപ്പത്തിലുമുള്ള മെത്തകളാണ് കയര്‍ കോര്‍പ്പറേഷന്‍ വിപണിയില്‍ ഇറക്കിയിട്ടുള്ളത്. റബ്ബറൈസ്ഡ് കയര്‍ വിഭാഗത്തില്‍ സഫയര്‍, സഫയര്‍ പ്ലസ്, ഡെയ്‌സി, മാപ്പിള്‍, ലാവണ്ടര്‍, സ്‌പൈന്‍ കെയര്‍, സ്‌പൈന്‍ കെയര്‍ പ്ലസ്, എമറാള്‍ഡ്, എമറാള്‍ഡ് പ്ലസ്, എന്നീ ബ്രാന്റുകളും റബ്ബറൈസ്ഡ് കയര്‍ സ്പ്രിംഗ് വിഭാഗത്തില്‍ സ്പ്രിംഗ് ക്രാഫ്റ്റ് ബ്രാന്റിന്റെ വിവിധ ഇനങ്ങളും വിപണിയിലുണ്ട്

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT