Retail

ഫ്ളിപ്പ്കാര്‍ട്ട് ദീപാവലി വില്‍പ്പന 12 മുതല്‍

Dhanam News Desk

ബിഗ് ബില്ല്യണ്‍ ഡേയ്സിന് പിന്നാലെ ഓഫര്‍ പെരുമഴയുമായി ഫ്ളിപ്പ്കാര്‍ട്ടിന്റെ ദീപാവലി സെയില്‍ ഒക്ടോബര്‍ 12 മുതല്‍ 16 വരെ. 50,000 ത്തോളം ഉല്‍പന്നങ്ങള്‍ക്ക് 75 ശതമാനം വരെ ഡിസ്‌കൗണ്ടാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.

പ്രധാന ഓഫറുകള്‍ സെയില്‍ ആരംഭിക്കുന്നതിന് തൊട്ട് മുന്‍പ് മാത്രമെ പ്രഖ്യാപിക്കൂ എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. എസ്ബിഐ ഡെബിറ്റ് കാര്‍ഡുകളും ക്രെഡിറ്റ് കാര്‍ഡുകളും ഉപയോഗിച്ച് ഉല്‍പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് പ്രത്യേക ഇളവുകളും ലഭിക്കും.വിലക്കിഴിവിന് പുറമെ വിവിധ ബാങ്കുകളുമായി ചേര്‍ന്ന നോ കോസ്റ്റ് ഇഎംഐ, എക്‌സ്‌ചേഞ്ച് ഓഫര്‍, ബൈബാക്ക് ഗ്യാരന്റി എന്നീ ഫിനാന്‍സിംഗ് സേവനങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

ടിവി, ഇലക്ട്രോണിക് ഉപകരണങ്ങള്‍, ഫാഷന്‍ ഉല്‍പന്നങ്ങള്‍, സൗന്ദര്യ വര്‍ധക വസ്തുക്കള്‍, ഗൃഹോപകരണങ്ങള്‍, സ്മാര്‍ട്ട് ഫോണുകള്‍, ഡ്യൂറബിള്‍സ് തുടങ്ങി വിവിധ ഉല്‍പന്നങ്ങള്‍ക്ക് വമ്പിച്ച വിലക്കിഴിവ് വാഗ്ദാനം ചെയ്യുന്നു. ഫ്ളിപ്പ്കാര്‍ട്ട് പ്ലസ് മെമ്പര്‍ഷിപ്പുള്ളവര്‍ക്ക് ഒക്ടോബര്‍ 11 രാത്രി 8 മണി മുതല്‍ ഓഫര്‍ ലഭ്യമാകും.

ഈ മാസം 5 നു സമാപിച്ച ഉല്‍സവ മേളക്കാലത്ത് ഇ-കോമേഴ്‌സ് കമ്പനികളായ ആമസോണും ഫ്ളിപ്പ്കാര്‍ട്ടും ചേര്‍ന്ന് ഇന്ത്യന്‍ വിപണികളില്‍ 19000 കോടി രൂപയുടെ വില്‍പ്പന നടത്തിയതായി കണക്കാക്കപ്പെടുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT