Retail

ഒഎന്‍ഡിസിയുടെ ഭാഗമാകാന്‍ ഫ്ലിപ്കാർട്ടും ആമസോണും

കേന്ദ്ര സര്‍ക്കാരിന് കീഴില്‍ ആരംഭിച്ച വികേന്ദ്രീകൃത ഇ കൊമേഴ്‌സ് ശൃംഖലയാണ് ഒഎന്‍ഡിസി

Dhanam News Desk

കേന്ദ്ര സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള വികേന്ദ്രീകൃത ശൃംഖലയായ ഓപ്പണ്‍ നെറ്റ്‌വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്‌സി (ONDC) ന്റെ ഭാഗമാകാന്‍ ഫ്ലിപ്പ്കാർട്ട് (Flipkart), ആമസോണ്‍, റിലയന്‍സ് റീറ്റെയ്ല്‍ (Reliance Retail) തുടങ്ങിയവയും ഒരുങ്ങുന്നു. ബാംഗളൂര്‍ അടക്കമുള്ള നാല് ഇന്ത്യന്‍ നഗരങ്ങളിലെ ചെറുകിട ഇടത്തരം സംരംഭങ്ങളെ ഉള്‍പ്പെടുത്തി ഒഎന്‍ഡിസി പരീക്ഷണാടിസ്ഥാനത്തില്‍ നടന്നു വരികയാണ്.

ഫഌപ്പ്കാര്‍ട്ടിനു കീഴിലുള്ള ലോജിസ്റ്റിക്‌സ് കമ്പനിയായ ഇകാര്‍ട്ട്, റിലയന്‍സ് പിന്താങ്ങുന്ന് ഡണ്‍സോ എന്നിവ ഒഎന്‍ഡിസി ലോജിസ്റ്റിക്‌സ് സേവനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. ഫ്ലിപ്പ്കാർട്ട്-വാള്‍മാര്‍ട്ട് ഉടമസ്ഥതയിലുള്ള ഫോണ്‍ പേ കൂടി ഈ നെറ്റ്‌വര്‍ക്കിന്റെ ഭാഗമാകാന്‍ ഒരുങ്ങുകയാണ്. പേടിഎം ഇതിനകം തന്നെ ഈ നെറ്റ്‌വര്‍ക്കിന്റെ ഭാഗമായിട്ടുണ്ട്.

ആമസോണ്‍, ഫ്ലിപ്പ്കാർട്ട് പോലുള്ള വന്‍കിട ഇകൊമേഴ്‌സ് കമ്പനികളുടെ ആധിപത്യം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് വികേന്ദ്രീകൃതമായ ഇ കൊമേഴ്‌സ് ശൃംഖലയ്ക്ക് രൂപം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. യുപിഐ സേവനങ്ങള്‍ ലഭ്യമാക്കുന്നതു പോലെ ഒഎന്‍ഡിസി സേവനങ്ങളും വിവിധ പഌറ്റ്‌ഫോമുകളിലൂടെ ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതില്‍ രജിസ്റ്റര്‍ ചെയ്യുന്ന ചെറുകിട സംരംഭങ്ങള്‍ക്ക് പോലും വന്‍കിട കമ്പനികള്‍ക്കൊപ്പം പരിഗണന ലഭിക്കും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. എന്നാല്‍ പദ്ധതി അതിന്റെ പ്രാരംഭഘട്ടത്തിലാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT