image: @ Aditya Birla  
Retail

ആദിത്യ ബിര്‍ള ഫാഷന്‍ തലപ്പത്തേക്ക് ഇനി ഇളമുറക്കാര്‍

സംരംഭകത്വത്തിലെ അനുഭവസമ്പത്തുമായാണ് ഇരുവരും ഡയറക്ടര്‍ ബോര്‍ഡിലേക്ക് എത്തുന്നത്‌

Dhanam News Desk

ആദിത്യ ബിര്‍ള ഫാഷന്‍ ആന്‍ഡ് റീട്ടെയില്‍ (എബിഎഫ്ആര്‍എല്‍) ഡയറക്ടര്‍മാരായി അനന്യ ബിര്‍ളയെയും ആര്യമാന്‍ വിക്രം ബിര്‍ളയെയും നിയമിച്ചു. സംരംഭകത്വത്തിലും ബിസിനസ് കെട്ടിപ്പടുക്കുന്നതിലുമുള്ള അനുഭവസമ്പത്തുമായാണ് ഇരുവരും ആദിത്യ ബിര്‍ള ഫാഷന്‍ റീട്ടെയിലിന്റെ ഡയറക്ടര്‍ ബോര്‍ഡിലേക്ക് എത്തുന്നത്.

ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ബിസിനസുകള്‍ നയിക്കുന്ന ആദിത്യ ബിര്‍ള മാനേജ്‌മെന്റ് കോര്‍പ്പറേഷന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ബോര്‍ഡില്‍ അനന്യ ബിര്‍ളയെയും ആര്യമാന്‍ വിക്രം ബിര്‍ളയെയും അടുത്തിടെ ഡയറക്ടര്‍മാരായി നിയമിച്ചിരുന്നു.

അനന്യയും ആര്യമാനും അവരുടെ മേഖലകളിലുണ്ടാക്കിയ അസാധാരണമായ വ്യക്തിഗത നേട്ടങ്ങളും അവരുടെ സ്വതന്ത്ര സംരംഭങ്ങളുടെ വിജയവുമാണ് അവരെ വലിയ ഉത്തരവാദിത്തങ്ങള്‍ക്കായി സജ്ജരാക്കിയത്. പുതിയ കാലത്തെ ബിസിനസ്സ് മാതൃകകളെക്കുറിച്ചും ഉപഭോക്താക്കളുടെ ആവശ്യങ്ങളിലെ മാറ്റത്തെക്കുറിച്ചുമുള്ള അവരുടെ സൂക്ഷ്മമായ അറിവും ധാരണയും എബിഎഫ്ആര്‍എല്‍ ബോര്‍ഡിന് പുത്തന്‍ ഊര്‍ജം പകരുമെന്ന് ആദിത്യ ബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്‍ കുമാര്‍ മംഗളം ബിര്‍ള പറഞ്ഞു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT