ഭക്ഷ്യോല്‍പ്പന്ന വിപണിയിലെ മുന്‍നിരക്കാരായ ഡബ്ള്‍ ഹോഴ്‌സ് ബ്രാന്‍ഡ് അംബാസഡര്‍ ആയി നടി മംമ്ത മോഹന്‍ദാസ് വരുന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി നടി ശോഭനയായിരുന്നു മഞ്ഞിലാസ് ഡബ്ള്‍ ഹോഴ്‌സിന്റെ ബ്രാന്‍ഡ് അംബാസഡര്‍. വരുന്ന മൂന്നു വര്‍ഷം കൊണ്ട് രാജ്യത്തെ മുഴുവന്‍ ചെറുകിട വ്യാപാര ശാലകളിലേക്കും കടന്നു ചെല്ലുക എന്നതാണ് ഡബ്ള്‍ ഹോഴ്‌സിന്റെ മാതൃകമ്പനിയായ മഞ്ഞിലാസ് ഫുഡ് ടെക് ലക്ഷ്യമിടുന്നത്.
വരാനിരിക്കുന്ന വിപണി വിപുലീകരണത്തോടൊപ്പമാണ് പുതിയ അംബാസഡറായി മലയാളികളുടെ പ്രിയ നടി മംമ്തയുടെ കടന്നു വരവ്.
Read More: മൂന്ന് വര്‍ഷം, 60,000 റീറ്റെയ്ല്‍ ഷെല്‍ഫുകള്‍: പ്രളയമാന്ദ്യം പഴങ്കഥയാക്കാന്‍ 'ഡബിള്‍ ഹോഴ്‌സ്'
അടുത്ത മൂന്നു വര്‍ഷത്തേക്കാണ് മംമ്ത കരാര്‍ ഒപ്പു വച്ചിരിക്കുന്നത്. മയൂഖം എന്ന മലയാള ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നടി മംമ്ത മോഹന്‍ദാസ് ധാരാളം ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ്.
Read DhanamOnline in English
Subscribe to Dhanam Magazine