nikshan 
Retail

കൂടുതല്‍ ഓഫര്‍, കളക്ഷന്‍, സേവനം; നിക് ഷാന്‍ കോഴിക്കോട്ട് നാളെ മുതല്‍

സമ്മാനങ്ങളുമായി 'ഒരേയൊരോണം ഒരായിരം ഓഫര്‍'

Dhanam News Desk

കോഴിക്കോട്ടെ ഗൃഹോപകരണ വിപണിയില്‍ കാതലായ മാറ്റത്തിന്റെ തുടക്കം കുറിക്കാനൊരുങ്ങി നിക് ഷാന്‍. സെപ്തംബര്‍ ഒന്നിന് രാവിലെ 10.30ന് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ നിക് ഷാന്‍ പുതിയ ഷോറൂം ഉദ്ഘാടനം നിര്‍വഹിക്കും. എം.കെ. രാഘവന്‍ എം.പി, അഹമ്മദ് ദേവര്‍കോവില്‍ എം.എല്‍.എ, തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ് എന്നിവര്‍ സന്നിഹിതരാകും

ഗൃഹോപകരണങ്ങളും ഗാഡ്‌ജെറ്റുകളും മാത്രമല്ല, മോഡുലാര്‍ കിച്ചന്‍, ഹോം ഓട്ടോമേഷന്‍ ഉല്‍പന്നങ്ങള്‍, ഹുഡ് ആന്റ് ഹോബ്, ഡിസൈനര്‍ ഫാന്‍സ്, ഹോം ജിം, ഫോസറ്റ്, മാട്രസ്സുകള്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ക്കായുള്ള 'വണ്‍സ്‌റ്റോപ്പ് ഷോപ്പ് സൊല്യൂഷനാ'ണ് നിക് ഷാന്‍.

ഉദ്ഘാടന നാളില്‍ ഗംഭീര കോംബോ ഓഫറുകള്‍

ഉദ്ഘാടനത്തോടനുബന്ധിച്ച് അതിഗംഭീരമായ കോംബോ ഓഫറുകളാണ് നിക് ഷാന്‍ അവതരിപ്പിക്കുന്നത്. വിവിധ കമ്പനികള്‍ നല്‍കുന്ന ഓഫറുകള്‍ക്ക് പുറമെ, 'ഒരേയൊരോണം ഒരായിരം ഓഫറി'ലൂടെ കോടിക്കണക്കിന് രൂപയുടെ സമ്മാനങ്ങള്‍ സ്വന്തമാക്കുവാനുള്ള അവസരവുമാണിത്. ഗൃഹോപകരണങ്ങള്‍ക്കും ഗാഡ്ജറ്റുകള്‍ക്കും 75 ശതമാനം വരെ വിലക്കുറവാണ് നിക് ഷാന്‍ അവതരിപ്പിക്കുന്നത്. ഒരു സ്‌കോഡ കുഷാക്കാണ് ഇത്തവണ ബമ്പര്‍ സമ്മാനം. രണ്ട് ബി.എം,ഡബ്ല്യൂ ജി 310 ആര്‍.ആര്‍ സ്‌പോര്‍ട്‌സ് ബൈക്ക്, ആറ് ഏഥര്‍ റിസ്റ്റാ സ്‌കൂട്ടറുകള്‍ തുടങ്ങിയ കിടിലന്‍ സമ്മാനങ്ങളുമുണ്ട്. കൂടാതെ 'സ്‌ക്രാച്ച് ആന്‍ഡ് വിന്‍ ഓഫറി'ലൂടെ വിദേശ യാത്ര, ഐഫോണ്‍, എല്‍.ഇ.ഡി ടിവി, റെഫ്രിജറേറ്റര്‍, വാഷിങ് മെഷിന്‍ തുടങ്ങിയ ഉറപ്പായ സമ്മാനങ്ങളും നേടാം.

28 വര്‍ഷത്തെ സേവന പാരമ്പര്യം

കഴിഞ്ഞ 28 വര്‍ഷങ്ങളായി, താരതമ്യങ്ങളില്ലാത്ത വിലക്കുറവും, ഉറച്ച വിശ്വാസ്യതയും, ഹൃദ്യമായ സേവനവുമായി ഉത്തര മലബാറിലെ ജനങ്ങളുടെ മനസ്സില്‍ സ്ഥായിയായ ഇടംനേടിയ നിക് ഷാന്റെ സേവനം കൂടുതല്‍ ഉപഭോക്താക്കള്‍ക്കെത്തിക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ തുടക്കമെന്ന് നിക് ഷാന്‍ മാനേജിങ് ഡയറക്ടര്‍ എം.എം.വി. മൊയ്തു, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ നിക് ഷാന്‍ അഹമ്മദ് എന്നിവര്‍ അറിയിച്ചു. റംസി ഹസ്സന്‍ (ടീകേസി അഡ്വര്‍ടൈസേര്‍സ്), ഷെയ്ഖ് മുഹമ്മദ് സലാം, ഇഖ്ബാല്‍ (ഡിജിറ്റല്‍ ബിസിനസ് ഹെഡ്, നിക് ഷാന്‍), റിജു (റീജിയണല്‍ ഹെഡ്, നിക് ഷാന്‍) എന്നിവരും പത്രസമ്മേളനത്തില്‍ സന്നിഹിതരായിരുന്നു. നിലവില്‍ കണ്ണൂര്‍, വടകര, പഴയങ്ങാടി എന്നിവിടങ്ങളില്‍ ബ്രാഞ്ചുകളുള്ള നിക് ഷാന്‍, താമസിയാതെ  കുറ്റിയാടിയിലും പുതിയ ഷോറൂം ആരംഭിക്കുവാനുള്ള ഒരുക്കത്തിലാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT