Retail

60 ബ്രാഞ്ചുകളിലും 60 ശതമാനം വരെ വിലക്കുറവ്; 'പിട്ടാപ്പിള്ളില്‍'' ദീപാവലി ഓഫറുകള്‍

എല്ലാ പ്രമുഖ ബ്രാന്‍ഡുകളുടെ ഗൃഹോപകരണങ്ങള്‍ക്ക് മറ്റാര്‍ക്കും അവകാശപ്പെടാനാകാത്ത ഓഫറുകളില്‍ ലഭ്യമാണ്

Dhanam News Desk

പിട്ടാപ്പിള്ളി ഏജന്‍സിന്റെ കേരളത്തിലുടനീളമുള്ള 60 ബ്രാഞ്ചുകളിലും ഗ്രഹോപകരണങ്ങള്‍ 60% വരെ വിലക്കുറവുമായി ദീപാവലി ഓഫറുകള്‍. എല്ലാ പ്രമുഖ ബ്രാന്‍ഡുകളുടെ ഗ്രഹോപകരണങ്ങള്‍ മറ്റാര്‍ക്കും അവകാശപ്പെടാനാകാത്ത ഓഫറുകളില്‍ ലഭ്യമാണ്. മാര്‍ക്കറ്റില്‍ ലഭിക്കുന്ന കുറഞ്ഞ വിലയിലെ ഉല്‍പ്പന്നങ്ങളും പിട്ടാപ്പിള്ളിയില്‍ ഉണ്ടെങ്കിലും പ്രമുഖ കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈന്‍ വിലയിലും കുറഞ്ഞ വിലയില്‍ നല്‍കാനാണ് ശ്രമിക്കുന്നതെന്ന് പിട്ടാപ്പിള്ളില്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ പീറ്റര്‍ പോള്‍ പിട്ടാപ്പിള്ളില്‍ അറിയിച്ചു.

സാധാരണ ഫ്രിഡ്ജിന്റെ വിലയ്ക്ക് Side By Side 500 ലിറ്റര്‍ റഫ്രിജറേറ്റര്‍ സ്വന്തമാക്കാം.

43 ഇഞ്ച് ടിവിയുടെ വിലക്ക് 55''4k Google LED ടിവി ലഭിക്കും. എസികള്‍ 50 ശതമാനം വരെ വിലക്കുറവില്‍ ലഭ്യമാണ്. Mixer Grinder 1,499 രൂപ മുതല്‍ തുടങ്ങുന്നു. വാഷിങ് മെഷീനുകള്‍ക്ക് 10,000 രൂപ വരെ ഡിസ്‌കൗണ്ടും ലഭ്യമാണ്. LG, GODREJ, LLOYD, BLUE STAR, PANASONIC, SAMSUNG, DAIKIN, HITACHI, FORBES, CARRIER, KELVINATOR , WHIRLPOOL തുടങ്ങി എല്ലാ പ്രമുഖ ബ്രാന്‍ഡുകളുടെയും ആധുനിക രീതിയിലുള്ള വൈദ്യുതി ചിലവ് കുറഞ്ഞ ഇന്‍വെര്‍ട്ടര്‍ എ.സികള്‍ എല്ലാ നികുതികളും ഉള്‍പ്പടെ 25,000 രൂപ മുതല്‍ ലഭ്യമാണ്. 2,000 രൂപ മാസ തവണ വ്യവസ്ഥയില്‍ ലഭ്യമാക്കാനും അവസരം. കൂടാതെ കൂളര്‍, ഫാന്‍ എന്നിവയ്ക്ക് 30 ശതമാനം വരെ വിലക്കുറവിലും ലഭ്യമാണ്. പ്രമുഖ ബ്രാന്‍ഡുകളുടെ റഫ്രിജറേറ്ററുകള്‍ക്കും നിരവധി ഓഫറുകള്‍ ഒരുക്കിയിട്ടുണ്ട്. വിവിധ ശ്രേണിയില്‍പ്പെട്ട മൈക്രോ ഓവനുകളുടേയും ഒടിജികളുടേയും വിപുലമായ ശേഖരവും അതോടൊപ്പം ഡിസ്‌കൗണ്ടുകളും ലഭിക്കുന്നതാണ്.

ഗൃഹോപകരണങ്ങള്‍ 60 ശതമാനം വരെ വിലക്കുറവില്‍ ലഭ്യമാണ്. 172140/- രൂപ വില വരുന്ന പ്രീമിയം ഫാമിലി പാക്ക് കോമ്പോ പ്രോഡക്റ്റ്‌സ് 99900 /-രൂപയ്ക്കും, 17410/- രൂപ വില വരുന്ന ഫാമിലി പാക്ക് കോമ്പോ പ്രോഡക്റ്റ്‌സ് വെറും 8990 /- രൂപയ്ക്കും ലഭ്യമാണ് . ഗിഫ്റ്റ് കൂപ്പണുകള്‍, ഓണ്‍ലൈന്‍ പര്‍ചേയ്‌സുകള്‍ക്ക് സ്‌പെഷ്യല്‍ ഡിസ്‌കൗണ്ട് കൂപ്പണുകള്‍, ഫിനാന്‍സ് കസ്റ്റമേഴ്‌സിന് ആകര്‍ഷകമായ സ്‌കീമുകള്‍ എന്നിവയ്ക്ക് പുറമെ സാധരണ ഓഫറുകള്‍ക്ക് അഡിഷണല്‍ ഡിസ്‌കൗണ്ടും പിട്ടാപ്പിളളില്‍ ഒരുക്കിയിട്ടുണ്ട്.

പ്രമുഖ ബ്രാന്‍ഡുകളായ VIVO, OPPO, SAMSUNG, Xiaomi, Realme, തുടങ്ങിയ മൊബൈല്‍ ഫോണുകള്‍ക്ക് വമ്പിച്ച വിലക്കുറവും EMI സൗകര്യവുമുണ്ട്. എല്ലാ ഉപകരണങ്ങള്‍ക്കും അധിക വാറണ്ടി സൗകര്യവും, എന്തും എന്തിനോടും എക്‌സ്‌ചേഞ്ച് ചെയ്യാനുള്ള അവസരവും പലിശരഹിത വായ്പയില്‍ ഗ്രഹോപകരണങ്ങള്‍ സ്വന്തമാക്കാനുള്ള അവസരവും പിട്ടാപ്പിള്ളിയുടെ എല്ലാ ബ്രാഞ്ചുകളിലും ലഭ്യമാണ് . വീടിനും ഓഫീസിനും അനുയോജ്യമായ എല്ലാ പ്രമുഖ ബ്രാന്‍ഡുകളിലുള്ള ഗൃഹോപകരണങ്ങളുടെ വിപുലമായ ശേഖരവും, പഴയ ഗൃഹോപകരണങ്ങള്‍ ഏതും എക്‌സ്‌ചേഞ്ചലൂടെ മാറ്റി വാങ്ങാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT