പോപ്പിസ് ബേബി കെയറിന്റെ നാല്‍പ്പത്തിരണ്ടാമത് ഷോറൂം, സെലിബ്രിറ്റി ആങ്കര്‍ ലക്ഷ്മി നക്ഷത്ര, ലക്കി ഡ്രോ വിജയി മാസ്റ്റര്‍ ധ്യാന്‍ കൃഷ്ണ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുന്നു 
Retail

കേരളത്തില്‍ അഞ്ച് പുതിയ ഷോറൂമുകള്‍ തുറന്ന് പോപ്പീസ് ബേബി കെയര്‍

ലക്ഷ്യം ഈ സാമ്പത്തികവര്‍ഷം രാജ്യത്തുടനീളം 100 ഷോറൂമുകള്‍

Dhanam News Desk

ബേബി കെയര്‍ ബ്രാന്‍ഡായ പോപ്പിസ് ബേബി കെയര്‍ കേരളത്തില്‍ അഞ്ച് ബ്രാഞ്ചുകള്‍ തുറന്നു. തിരുവനന്തപുരം നഗരത്തില്‍ എം.ജി റോഡ്, പത്തനംതിട്ടയില്‍ അടൂര്‍, മലപ്പുറം ജില്ലയില്‍ മലപ്പുറം, വളാഞ്ചേരി, കോഴിക്കോട് നഗരത്തില്‍ തൊണ്ടയാട് ബൈപ്പാസില്‍ ഐടി പാര്‍ക്കിനു സമീപം എന്നിവിടങ്ങളിലാണ് പുതിയ ബ്രാന്‍ഡ് ഷോറൂമുകള്‍ തുറന്നത്. 3000-ത്തിലധികം ച അടി വിസ്തൃതിയില്‍ മൂന്നു നിലകളിലായി പോപ്പിസിന്റെ ഏറ്റവും വലിയതും നാല്‍പ്പത്തിരണ്ടാമത്തെയും ഷോറൂമാണ് കോഴിക്കോട് ഐടി പാര്‍ക്കിനു സമീപം തുറന്നിരിക്കുന്നതെന്ന് മാനേജിംഗ് ഡയറക്ടര്‍ ഷാജു തോമസ് പറഞ്ഞു.

2022-23 സാമ്പത്തികവര്‍ഷം രാജ്യമൊട്ടാകെയായി നൂറ് പുതിയ ഷോറൂമുകള്‍ തുറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യക്കു പുറത്തുള്ള പോപ്പീസിന്റെ ആദ്യഷോറൂം യുകെയില്‍ ഏപ്രിലില്‍ പ്രവര്‍ത്തനമാരംഭിക്കും. ലണ്ടന്‍ നഗരത്തിലാണ് ഷോറും തുറക്കുന്നത്. വിവിധതാല്‍പ്പര്യക്കാരായ ആഗോള ഉപയോക്താക്കളുടെ അഭിരുചികള്‍ കണക്കിലെടുത്ത് ഏറ്റവും ട്രെന്‍ഡിയായ ചില്‍ഡ്രന്‍സ് ക്ലോത്തിംഗാണ് ലണ്ടനിലെ ഷോറൂമില്‍ അവതരിപ്പിക്കുകയെന്നും ഷാജു തോമസ് പറഞ്ഞു. ജിസിസി രാജ്യങ്ങളിലും കമ്പനിയുടെ പ്രവര്‍ത്തനം കൂടുതല്‍ വിപുലമാക്കാന്‍ പരിപാടിയുണ്ട്.

വിപണനശൃംഖലയുടെ വികസനത്തിനു പുറമെ പുതിയ ബേബി കെയര്‍ ഉല്‍പ്പന്നങ്ങളും ഈ വര്‍ഷം അവതരിപ്പിക്കും. കുട്ടികളുടെ ഡയപ്പര്‍, ബേബി പൗഡര്‍, വെള്ളത്തില്‍ മുങ്ങിപ്പോകാത്ത മദര്‍ ബേബി ഫ്‌ളോട്ടിംഗ് സോപ്പ്, ഗ്ലിസറിന്‍ സോപ്പ് എന്നിവ ഏപ്രില്‍-മെയ് മാസങ്ങളില്‍ വിപണിയിലെത്തിക്കാന്‍ പോപ്പീസ് തയ്യാറെടുപ്പിലാണ്.

വിപണനശൃംഖലയുടെ വികസനം ഫ്രാഞ്ചൈസി മാതൃകയിലായിരിക്കുമെന്നും ഷാജു തോമസ് പറഞ്ഞു. കോവിഡ്ഭീതി ഒഴിഞ്ഞതിന്റെ പശ്ചാത്തലത്തില്‍ മികച്ച വളര്‍ച്ചാ സാധ്യതകളാണ് ചില്‍ഡ്രന്‍സ് ക്ലോത്തിംഗ്, ബേബി കെയര്‍ ഉല്‍പ്പന്നങ്ങളുടെ മേഖലയില്‍ പോപ്പീസ് പ്രതീക്ഷിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ അതത് പ്രദേശങ്ങളുടെ സ്വഭാവം പരിഗണിച്ച് വിവിധ വലിപ്പങ്ങളിലുള്ള ഫ്രാഞ്ചൈസികള്‍ക്ക് ഏറെ ആദായകരമായ പ്ലാനുകളാണ് തയ്യാറാക്കിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT