റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിൻ്റെ (ആർ.ഐ.എൽ) വയാകോം 18 ഉം വാൾട്ട് ഡിസ്നിയുടെ സ്റ്റാർ ഇന്ത്യയും തമ്മിലുള്ള ലയനം നവംബർ ആദ്യം ഔദ്യോഗികമായി പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ലയനത്തോടെ 8.5 ബില്യൺ ഡോളർ (71462.39 കോടി രൂപ) മൂല്യമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ മാധ്യമ വിനോദ കമ്പനിയായി ഇത് മാറും. ലയന കരാറിൻ്റെ ഭാഗമായി വിയാകോം 18 ന്റെ ആസ്തികൾ സ്റ്റാർ ഇന്ത്യയിലേക്ക് മാറ്റുന്നതാണ്. ലയനത്തിന് ശേഷം സ്റ്റാര്‍ ഇന്ത്യയായിരിക്കും ഓപ്പറേറ്റിംഗ് കമ്പനി.
100 ലധികം ടിവി ചാനലുകളും രണ്ട് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളും ഉൾക്കൊള്ളുന്നതായിരിക്കും പുതിയ കമ്പനി. 2025 ലെ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എൽ) ഡിസ്നി+ഹോട്ട്‌സ്റ്റാറില്‍ ആയിരിക്കും സ്ട്രീം ചെയ്യുകയെന്ന് കരുതുന്നു.
ലയനത്തിനുള്ള ഒട്ടുമിക്ക ഔപചാരികതകളും പൂർത്തിയായിക്കഴിഞ്ഞു. സ്റ്റാർ ഇന്ത്യയുടെ കീഴിലുള്ള സംയുക്ത സ്ഥാപനം നവംബർ 7 ഓടെ പ്രാബല്യത്തിൽ വരുമെന്നാണ് നിലവില്‍ വിലയിരുത്തുന്നത്.
നിത അംബാനിയും ഉദയ് ശങ്കറുമായിരിക്കും പുതിയ കമ്പനിയുടെ ചെയർമാനായും വൈസ് ചെയർമാനായും പ്രവർത്തിക്കുക.
Read DhanamOnline in English
Subscribe to Dhanam Magazine