Image courtesy: Patanjali/fb 
Industry

ഓരോ വ്യാജ വാഗ്ദാനത്തിനും ഒരുകോടി രൂപ പിഴയടയ്ക്കണം: പതഞ്ജലിയോട് സുപ്രീം കോടതി

പരസ്യങ്ങളിലൂടെ പതഞ്ജലി ആധുനിക വൈദ്യശാസ്ത്രത്തെ ഇകഴ്ത്തിക്കാട്ടുകയാണെന്ന് ഐ.എം.എ

Dhanam News Desk

ബാബാ രാംദേവും ആചാര്യ ബാലകൃഷ്ണയും ചേര്‍ന്ന് നയിക്കുന്ന പതഞ്ജലി ഉല്‍പ്പന്നങ്ങളുടെ പരസ്യങ്ങള്‍ക്കെതിരെ കടുത്ത നടപടിയുമായി സുപ്രീംകോടതി. തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ പരസ്യങ്ങള്‍ പാടില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടു.

തെറ്റിധാരണ പരത്തുന്ന പരസ്യങ്ങള്‍ നല്‍കിയാല്‍ ഓരോ പരസ്യത്തിനും ഒരു കോടി രൂപ വീതം പിഴ ചുമത്തുമെന്നും സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കി. പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ക്കെതിരെ ഐ.എം.എ (Indian Medical Association) സമര്‍പ്പിച്ച ഹര്ജിയിലാണ്  സുപ്രീംകോടതിയുടെ നിര്‍ദേശം.

പതഞ്ജലിയുടെ ഉത്പന്നങ്ങള്‍ക്ക് ചില ഗുരുതര രോഗങ്ങള്‍ ഭേദമാക്കാനുള്ള ഭേദമാക്കാനുള്ള കഴിവുണ്ടെന്ന് കമ്പനി നേരത്തെയും അവകാശവാദങ്ങളുന്നയിച്ചിട്ടുണ്ട്.

ആധുനിക വൈദ്യശാസ്ത്രത്തെ ഇകഴ്ത്തി

ആയുര്‍വേദത്തെ ഉയര്‍ത്തിക്കാട്ടുന്നതിനായി പതഞ്ജലി പരസ്യങ്ങളിലൂടെ ആധുനിക വൈദ്യശാസ്ത്രത്തെ ഇകഴ്ത്തിക്കാട്ടുകയാണെന്ന് ഐ.എം.എ ആരോപിച്ചു. വാക്സിനേഷന്‍ ഡ്രൈവിനും ആധുനിക മരുന്നുകള്‍ക്കുമെതിരെ രാംദേവ് അപവാദ പ്രചാരണം നടത്തിയെന്ന ഐ.എം.എയുടെ ഹര്‍ജിയില്‍ 2022 ഓഗസ്റ്റ് 23ന് സുപ്രീം കോടതി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനും ആയുഷ് മന്ത്രാലയത്തിനും പതഞ്ജലി ആയുര്‍വേദ് കമ്പനിക്കും നോട്ടീസ് അയച്ചിരുന്നു. 

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT