എംക്‌സ് മീഡിയയുടെ (mx player) ഉടമസ്ഥതിയിലുള്ള ഷോര്‍ട്ട് വീഡിയോ പ്ലാറ്റ്‌ഫോമിനെ ഏറ്റെടുത്ത് ഷെയര്‍ചാറ്റ്. ഇന്ത്യന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഷെയര്‍ചാറ്റ് 5200 കോടി രൂപയ്ക്കാണ് ടക്കാ ടാക്കിനെ ഏറ്റെടുത്തത്. 2018ല്‍ ടൈംസ് ഗ്രൂപ്പ് ഗ്രൂപ്പ് 140 മില്യണ്‍ ഡോളറിന് സ്വന്തമാക്കിയ എംഎക്‌സ് പ്ലയറിന്റെ ഏറ്റവും ശക്തമായ സംരംഭമാണ് ടക്കാടിക്ക്.
നിലവില്‍ എംഎക്‌സ് പ്ലയറില്‍ ആപ്പ്- ഇന്‍- ആപ്പ് രീതിയിലും പ്രത്യേക ആപ്ലിക്കേഷനായുമാണ് ടക്കാടക്കിന്റെ പ്രവര്‍ത്തനം. 2020 ജൂലൈയില്‍ പ്രവര്‍ത്തനം ആരംഭിച്ച ടക്കാടക്ക് 10 ഇന്ത്യന്‍ ഭാഷകളില്‍ ലഭ്യമാണ്. 2021ല്‍ രാജ്യത്ത് ഇന്‍സ്റ്റഗ്രാമിന് ശേഷം ഏറ്റവും അധികം ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ആപ്ലിക്കേഷനാണ് ടക്കാടക്ക്.
ഷെയര്‍ ചാറ്റിന്റെ ഉടമസ്ഥതയിലുള്ള മോജ് ആണ് നിലവില്‍ രാജ്യത്തെ ഏറ്റവും വലിയ ഷോര്‍ട്ട് വീഡിയോ പ്ലാറ്റ്‌ഫോം. 15 ഇന്ത്യന്‍ ഭാഷകളില്‍ ലഭ്യമായ മോജിന് 160 മില്യണ്‍ പ്രതിമാസ സജീവ ഉപഭോക്താക്കളുണ്ട്. ടക്കാടക്കിലൂടെ ഉപഭോക്താക്കളുടെ എണ്ണം 300 മില്യണായി ഉയര്‍ത്താന്‍ ഷെയര്‍ചാറ്റിന് സാധിക്കും.
ഇരു കമ്പനികളും തമ്മിലുള്ള ഇടപാടിന്റെ ഭാഗമായി ഷെയര്‍ചാറ്റിന്റെ മാതൃ കമ്പനി മൊഹല്ല ടെക്കിന്റെ ഓഹരികള്‍ എംക്‌സ് മീഡിയക്കും ലഭിക്കും. ഇന്ത്യയിലെ ഏറ്റവും വലിയ കണ്ടന്റ് ഇക്കോ സിസ്റ്റമായി മാറുകയാണ് ഷെയര്‍ചാറ്റിന്റെ ലക്ഷ്യം. 2025 ഓടെ രാജ്യത്ത് ഷോര്‍ട്ട് വീഡിയോ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നവരുടെ എണ്ണം 650 മില്യണിലധികം ആകുമെന്നാണ് റിപ്പോര്‍ട്ട്.
Read DhanamOnline in English
Subscribe to Dhanam Magazine