ഇന്ത്യയിലെ പ്രമുഖ സ്വര്‍ണ വായ്പ എന്‍.ബി.എഫ്.സിയായ മണപ്പുറം ഫിനാന്‍സ് (Manappuram Finance) സ്വര്‍ണ ഇതര വായ്പകളിലും ശക്തമാവുകയാണ്. നിലവിൽ മൊത്തം വായ്പയുടെ 47 ശതമാനമായി സ്വര്‍ണ ഇതര വായ്പകള്‍ ഉയര്‍ന്നിട്ടുണ്ട്. ക്രമേണ ഇത് 50 ശതമാനത്തില്‍ എത്തിക്കാനാണ് ലക്ഷ്യം. 2023-24 സെപ്റ്റംബര്‍ പാദത്തില്‍ മെച്ചപ്പെട്ട സാമ്പത്തിക വളര്‍ച്ച കൈവരിച്ചത് കൊണ്ട് ഈ ഓഹരിയില്‍ പ്രതീക്ഷ ഉയര്‍ന്നിട്ടുണ്ട്. 2022 നവംബര്‍ 15ന് ഈ ഓഹരി വാങ്ങാനുള്ള നിര്‍ദേശം ധനം ഓണ്‍ലൈനില്‍ നല്‍കിയിരുന്നു (Stock Recommendation by ICICI Securities). അന്നത്തെ ലക്ഷ്യവിലയായ 147 രൂപ ഭേദിച്ച് 2023 ഡിസംബര്‍ 18ന് 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന വിലയായ 177.45 രൂപയിലെത്തി.
1. 2023-24ല്‍ ലാഭം 37% വര്‍ധിച്ച് 561 കോടി രൂപയായി. മൈക്രോഫിനാന്‍സ്, സ്വര്‍ണ വായ്പ ബിസിനസില്‍ നിന്നാണ് കൂടുതല്‍ നേട്ടം ഉണ്ടായത്. കഴിഞ്ഞ 5 വര്‍ഷത്തില്‍ സ്വര്‍ണ വായ്പയില്‍ 6% സംയുക്ത വാര്‍ഷിക വളർച്ചാ നിരക്ക് കൈവരിക്കാന്‍ സാധിച്ചു. സ്വര്‍ണ വായ്പയില്‍ നിന്നുള്ള ലാഭം 22 ശതമാനത്തിൽ നിലനിര്‍ത്താന്‍ സാധിക്കുന്നുണ്ട്.
2. മൈക്രോഫിനാന്‍സ് ഉപകമ്പനിയായ ആശിര്‍വാദിന്റെ കൈകാര്യം ചെയ്യുന്ന ആസ്തിയില്‍ (AUM) 43% വര്‍ധന ഉണ്ടായി- മൊത്തം തുക 10,950 കോടി രൂപ. കമ്പനിയുടെ ലാഭം 118 കോടി രൂപ (109 % വളര്‍ച്ച). ആസ്തികളുടെ അടിസ്ഥാനത്തില്‍ ആശിര്‍വാദ് ഇന്ത്യയിലെ മൂന്നാമത്തെ വലിയ മൈക്രോഫിനാന്‍സ് സ്ഥാപനമാണ്. 7.7% വിപണി വിഹിതം നേടിയിട്ടുണ്ട്.
3. മണപ്പുറം ഫിനാന്‍സിന്റെ ഏകീകൃത (standalone) ആസ്തി 27% വര്‍ധിച്ച് 38,950 കോടി രൂപയായി. ഏകീകൃത വരുമാനം 27.4% വര്‍ധിച്ച് 2,160 കോടി രൂപയായി. കടം വാങ്ങുന്നതിനുള്ള ചെലവ് 8.85 ശതമാനത്തില്‍ നിലനിര്‍ത്താന്‍ സാധിച്ചു.
4. വാഹന വായ്പാ ബിസിനസിലും മികച്ച വളര്‍ച്ച കൈവരിച്ചു. കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 66.7% വര്‍ധിച്ച് 3,143 കോടി രൂപയായി. ഭവന വായ്പകളുടെ ആസ്തി 41.6 വര്‍ധിച്ച് 1,305 കോടി രൂപയായി.
5. ശാഖകളുടെ എണ്ണം വര്‍ധിപ്പിച്ചും ഓണ്‍ലൈന്‍ സേവനങ്ങള്‍ മെച്ചപ്പെടുത്തിയും ഗ്രാമീണ ചെറു പട്ടണങ്ങളിലും വായ്പ വിതരണം ശക്തിപ്പെടുത്താന്‍ ഉദ്ദേശിക്കുന്നു.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം - വാങ്ങുക (Buy)
ലക്ഷ്യ വില - 205 രൂപ
നിലവില്‍ - 171.50 രൂപ
Stock Recommendation by IDBI Capital
(Equity investing is subject to market risk. Always do your own research or consult a financial expert before investing)
Read DhanamOnline in English
Subscribe to Dhanam Magazine