Photo : Canva 
Industry

ഇന്ത്യയില്‍ സാന്നിധ്യം ശക്തമാക്കാന്‍ ടാറ്റ സ്റ്റാര്‍ബക്‌സ്; ഇനി ലക്ഷ്യം കുഞ്ഞന്‍ പട്ടണങ്ങളും

ജീവനക്കാരുടെ എണ്ണം 2028ഓടെ ഇരട്ടിയാക്കും, സ്റ്റോറുകളുടെ എണ്ണം ആയിരവും

Dhanam News Desk

ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള കോഫി ഷോപ്പ് ശൃംഖലയായ 'ടാറ്റ സ്റ്റാര്‍ബക്‌സ്' അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ സ്റ്റോറുകളുടെ എണ്ണം 1,000 ആയി ഉയര്‍ത്തും. രാജ്യത്തെ പ്രധാനപ്പെട്ട നഗരങ്ങള്‍ക്ക് പുറത്ത് ചെറിയ പട്ടണങ്ങളിലേക്കും സ്റ്റാര്‍ബക്സ് പ്രവര്‍ത്തനം വ്യാപിപ്പിക്കും. ഇന്ത്യ വേഗത്തില്‍ വളരുന്ന വിപണികളിലൊന്നായതിനാലാണ് സ്റ്റാര്‍ബക്‌സ് സാന്നിധ്യം വിപുലീകരിക്കാനൊരുങ്ങുന്നത്.

ആഗോള കോഫീ ശൃംഖലയായ സ്റ്റാര്‍ബക്‌സും ടാറ്റ ഗ്രൂപ്പും ചേര്‍ന്ന് 2012ലാണ് ടാറ്റ സ്റ്റാര്‍ബക്‌സ് ആരംഭിച്ചത്. ടാറ്റ സ്റ്റാര്‍ബക്‌സിന് ഇപ്പോള്‍ 54 ഇന്ത്യന്‍ നഗരങ്ങളിലായി 390ല്‍ അധികം സ്റ്റോറുകളുണ്ട്. കമ്പനി 1,000 സ്റ്റോറുകളിലേക്ക് എത്തുമ്പോള്‍ ജീവനക്കാരുടെ എണ്ണം 2028ഓടെ ഇരട്ടിയാക്കും. ഇതോടെ ടാറ്റ സ്റ്റാര്‍ബക്‌സിലെ മൊത്തം ജീവനക്കാരുടെ എണ്ണം 8,600 ആകുമെന്നും കമ്പനി അറിയിച്ചു.

സ്റ്റാര്‍ബക്‌സിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ലക്ഷ്മണ്‍ നരസിംഹന്‍ അടുത്തിടെ ഇന്ത്യ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് ഈ പ്രഖ്യാപനം. കഴിഞ്ഞ 11 വര്‍ഷമായി ഇന്ത്യയില്‍ സാന്നിധ്യമുള്ള കമ്പനിക്ക് മികച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ വില്‍പ്പന 71 ശതമാനം വര്‍ധിച്ച് 1,087 കോടി രൂപയായി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT