മുന്‍നിര ഐറ്റി കമ്പനിയായ ടെക് മഹിന്ദ്ര കേരളത്തിലേയ്ക്ക് വരുന്നു. ഇതിന്റെ ഭാഗമായി ഇരുനൂറോളം ജീവനക്കാര്‍ക്ക് ജോലി ചെയ്യാന്‍ സാധിക്കുന്ന 12,000 ചതുരശ്ര അടി വിസ്തൃതിയുള്ള ഓഫീസ് തിരുവനന്തപുരത്തെ ടെക്‌നോപാര്‍ക്കില്‍ ഒരുങ്ങും.
ടെക് മഹിന്ദ്ര എത്തുന്നതോടെ രാജ്യത്തെ ആദ്യ അഞ്ച് ഐറ്റി കമ്പനികള്‍ക്കും സാന്നിധ്യമുള്ള സംസ്ഥാനമായി കേരളം മാറും. ടിസിഎസ്, ഇന്‍ഫോസിസ്, വിപ്രോ, കോഗ്‌നിസന്റ് എന്നിവയാണ് കേരളത്തില്‍ നിലയുറപ്പിച്ചിരിക്കുന്ന മറ്റ് വമ്പന്‍മാര്‍.
നിസാന്‍ മോട്ടോര്‍ കമ്പനിയുടെ ഗ്ലോബല്‍ ഡിജിറ്റല്‍ ഹബ്ബിന്റെ ചുവടുപിടിച്ചാണു മഹീന്ദ്രയും തലസ്ഥാനത്തെത്തുന്നത്. നിസാന്റെ ഐടി പങ്കാളിയാണു ടെക് മഹീന്ദ്ര.
കമ്പനി ടെക്‌നോപാര്‍ക്കില്‍ സ്വന്തം ക്യാംപസ് ഒരുക്കുന്നുണ്ട്. ഇത് പൂര്‍ത്തിയാകുമ്പോള്‍ 2,000 തൊഴിലവസരങ്ങളും തുറക്കും.
ഇത് സംബന്ധിച്ച കത്ത് ടെക്‌നോപാര്‍ക്ക് സിഇഒ ഋഷികേശ് നായര്‍ ടെക് മഹീന്ദ്ര ജനറല്‍ മാനേജര്‍ പളനി വേലുവിനു കൈമാറി.
Read DhanamOnline in English
Subscribe to Dhanam Magazine