Industry

ലോകത്തിലെ ഏറ്റവും മികച്ച ഹോട്ടല്‍ ബ്രാന്‍ഡുകളില്‍ ആദ്യ മൂന്നില്‍ ഇടം നേടി ലീലാ പാലസസ്

ന്യൂഡല്‍ഹി ലീല പാലസസ് ഏഷ്യയിലെ മികച്ച 3 സിറ്റി ഹോട്ടലുകളുടെ പട്ടികയിലും ഇടം നേടി

Dhanam News Desk

അന്താരാഷ്ട്ര യാത്ര മാഗസിനായ ട്രാവല്‍ ആന്‍ഡ് ലെഷര്‍ പുറത്തിറക്കിയ ലോകത്തെ മികച്ച ഹോട്ടല്‍ ബ്രാന്‍ഡുകളുടെ പട്ടികയില്‍ ആദ്യ മൂന്നില്‍ സ്ഥാനം പിടിച്ച്  ദി ലീല പാലസസ്, ഹോട്ടല്‍സ് ആന്റ് റിസോര്‍ട്ട്‌സ്. ഇത് മൂന്നാം തവണയാണ് പട്ടികയില്‍ ആദ്യ മൂന്നില്‍  പ്രമുഖ ഇന്ത്യന്‍ ഹോട്ടല്‍ ബ്രാന്‍ഡായ ലീലാപാലസസ് ഇടം പിടിക്കുന്നത്. 2020, 2021 വര്‍ഷങ്ങളില്‍ ലീലാ പാലസ് ലോകത്തെ മികച്ച ഹോട്ടലുകളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം നേടിയിരുന്നു.

കൂടാതെ ഉദയ്പൂറിലെ ലീലാ പാലസ് ലോകത്തിലെ മികച്ച 100 ഹോട്ടലുകളുടെ പട്ടികയിലും 5 ഫേവറൈറ്റ് റിസോര്‍ട്ട് ഇന്‍ ഇന്ത്യ പട്ടികയിലും  ഇടംപിടിച്ചു.ഏറ്റവും മികച്ച 3 സിറ്റി ഹോട്ടല്‍സ്, ഏഷ്യയിലെ മികച്ച 15 സിറ്റി ഹോട്ടല്‍സ് എന്നീ വിഭാഗങ്ങളില്‍ ദി ലീലാ പാലസ് ന്യൂഡല്‍ഹിയും ഇടം നേടി.

മുംബൈ ആസ്ഥാനമായ ലീലാ പാലസസ് ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്‌സ് ബ്രൂക്ക്ഫീല്‍ഡ് അസറ്റ് മാനേജ്‌മെന്റിന്റെ കീഴിലുള്ള പ്രവറ്റ് റിയല്‍ എസ്റ്റേറ്റ് ഫണ്ടിന്റെ ഉടമസ്ഥതയിലുള്ളതാണ്. പ്രധാന നഗരങ്ങളിലായി 11 പ്രോപ്പര്‍ട്ടികള്‍ ഗ്രൂപ്പിന് കീഴിൽ നടത്തുന്നുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT