Industry

അറ്റാദായം 61 കോടിയില്‍നിന്ന് 793 കോടിയായി ഉയര്‍ന്നു, ജൂണില്‍ മികച്ച പ്രകടനവുമായി ടൈറ്റന്‍

ജ്വല്ലറി ബിസിനസില്‍ 7,600 കോടി രൂപയുടെ വരുമാനമാണ് കമ്പനി രേഖപ്പെടുത്തിയത്

Dhanam News Desk

നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യപാദത്തില്‍ മികച്ച പ്രവര്‍ത്തന ഫലവുമായി ടൈറ്റന്‍. കഴിഞ്ഞ വര്‍ഷം ജൂണ്‍ പാദത്തിലെ 61 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ അറ്റാദായം 793 കോടി രൂപയായാണ് ഉയര്‍ന്നത്. അതായത് 1200 ശതമാനത്തിന്റെ വര്‍ധന. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള മൊത്ത വരുമാനം മുന്‍വര്‍ഷത്തെ കാലയളവിലെ 3,249 കോടി രൂപയില്‍നിന്ന് 8,961 കോടി രൂപയായും ഉയര്‍ന്നു.

ഏപ്രില്‍-ജൂണ്‍ കാലയളവില്‍ ജ്വല്ലറി ബിസിനസില്‍ 7,600 കോടി രൂപയുടെ വരുമാനമാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞവര്‍ഷമിത് 2,467 കോടി രൂപയായിരുന്നു. അക്ഷയ തൃതീയ വില്‍പ്പനയില്‍ മാത്രം 208 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായത്. വാച്ചസ് & വെയറബിള്‍സ് എന്നിവയുടെ ബിസിനസില്‍ 169 ശതമാനം വളര്‍ച്ചയുമായി 785 കോടി കോടിയുടെ മൊത്ത വരുമാനവും കമ്പനി നേടി. ഐകെയര്‍ ബിസിനസും അതിന്റെ ഏറ്റവും ഉയര്‍ന്ന ത്രൈമാസ വരുമാനമായ 183 കോടി രൂപ രേഖപ്പെടുത്തി. 173 ശതമാനം വളര്‍ച്ചയ

ഇന്ത്യന്‍ ഡ്രസ് വെയറുകളും ഫാഷന്‍ ആക്സസറികളും ഉള്‍പ്പെടുന്ന ബിസിനസ്സുകള്‍ 2022 സാമ്പത്തിക വര്‍ഷത്തിലെ 14 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 56 കോടി രൂപ വരുമാനം നേടി. 300 ശതമാനം വര്‍ധന.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT