തങ്ങളുടെ നമ്പറില്‍ രാജ്യാന്തര റോമിംഗ് സേവനം വേണ്ടവര്‍ ഇനി പ്രത്യേകം ആവശ്യപ്പെടണം. നിലവില്‍ റോമിംഗ് കോളുകള്‍ ലഭിക്കുന്നവരുടെയെല്ലാം സേവനം നിലയ്ക്കും. ഈ സേവനം ഉപയോക്താക്കളുടെ ആവശ്യപ്രകാരം മാത്രം ക്രമീകരിക്കാനാണ് ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്) പുതുതായി ടെലികോം കമ്പനികളെ അറിയിച്ചിട്ടുള്ളത്. ഉടന്‍ തന്നെ റോമിംഗ് സേവനം ഒഴിവാക്കി മൊബൈല്‍ കണക്ഷനുകള്‍ ക്രമീകരിക്കാന്‍ ടെലികോം അതോറിറ്റി(ട്രായ്) ഉത്തരവിട്ടു.
ഒരു തവണ റോമിംഗ് സേവനം ആക്ടിവേറ്റ് ചെയ്താലും ആവശ്യമില്ലെങ്കില്‍ ഉപയോക്താവിന് ഒഴിവാക്കാം. വിദേശയാത്ര ചെയ്യേണ്ടി വരുമ്പോള്‍ റോമിംഗിനായുള്ള അധിക നിരക്ക് അറിയാതെ മൊബൈല്‍ ഉപയോഗിക്കുകയും അത് ബാധ്യതയാകുകയും ചെയ്യുന്നതു പതിവായിരുന്നു.
എന്നാല്‍ ഇതനുസരിച്ച് നിരക്ക് പരിമിതപ്പെടുത്താന്‍ നിലവിലെ സാഹചര്യത്തില്‍ സാധിക്കില്ലെന്നാണ് മൊബൈല്‍ സേവനദാതാക്കള്‍ ട്രായിയെ അറിയിച്ചത്. വിദേശ ടെലികോം സേവനദാതാക്കളുമായി നിലവിലുള്ള കരാര്‍ അനുസരിച്ചുള്ള തുക ഇവര്‍ നല്‍കുന്നത് കൊണ്ടാണിത്.
അതിര്‍ത്തി വിടുമ്പോള്‍ ഓട്ടോമാറ്റിക് ആയി റോമിംഗിലേക്കു മാറുന്നതിനു പകരം അറിയിപ്പോടെ മാറിയാല്‍ ഉപയോക്താക്കള്‍ക്കു വരുന്ന ബുദ്ധിമുട്ട് ഒഴിവാക്കാം. ഉപയോഗിക്കുന്ന സേവനത്തിന്റെ ചാര്‍ജിനെക്കുറിച്ചും അവര്‍ ബോധവാന്മാരാകും. ഇതിനാലാണ് പുതിയ തീരുമാനം. ടെലികോം ഉപഭോക്തൃ സംരക്ഷണ നിയമത്തില്‍ ഈ ഭേദഗതി വരുത്തി വിജ്ഞാപനം പുറപ്പെടുവിച്ചു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine
Read DhanamOnline in English
Subscribe to Dhanam Magazine