ഒട്ടുമിക്ക പ്രമുഖ ബ്രോഡ്കാസ്റിംഗ് കമ്പനികളും ട്രായുടെ പുതിയ നിർദേശങ്ങൾ അനുസരിച്ചുള്ള ചാനൽ പാക്കുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. 72 ചാനൽ പാക്കുകളുമായി സ്റ്റാർ ഗ്രൂപ്പ് ആണ് ഒന്നാമത്.
പുതിയ സംവിധാനം നടപ്പിലാക്കാൻ കേബിൾ ടിവി ഓപ്പറേറ്റർമാർക്കും ഡിടിഎച്ച് സേവന ദാതാക്കൾക്കും ജനുവരി 31 വരെ സമയം അനുവദിച്ചിട്ടുണ്ട്.
- ആദ്യമായി 100 ചാനലുകൾ തെരഞ്ഞെടുക്കണം. 26 ദൂരദർശൻ ചാനലുകൾ നിർബന്ധമായും ഇതിൽ ഉൾപ്പെടുത്തണം.
- ഇതിന് 130 രൂപയാണ് ചാർജ്. ഒപ്പം 18 ശതമാനം ജിഎസ്ടിയും. നെറ്റ് വർക്ക് കപ്പാസിറ്റി ഫീസ് എന്നായിരിക്കും ഇത് അറിയപ്പെടുക.
- 20 രൂപ അധികം നൽകിയാൽ സൗജന്യ ചാനലുകളിൽ (FTA category) നിന്ന് 25 ചാനലുകളും കൂടി തെരഞ്ഞെടുക്കാം.
- മേൽപ്പറഞ്ഞ 125 ചാനലുകളിൽ സൗജന്യവും സബ്‌സ്‌ക്രിപ്‌ഷൻ ചാർജ് ഉള്ളതുമായ ചാനലുകൾ ഉണ്ടാകും.
- ഇതിൽ കൂടുതൽ ചാനലുകൾ വേണമെങ്കിൽ ബ്രോഡ്‌കാസ്റ്റ് കമ്പനികൾ നിശ്ചയിച്ചിരിക്കുന്ന ചാർജ് നൽകി അവ വാങ്ങാം.
- ഇൻസ്റ്റലേഷൻ, ആക്ടിവേഷൻ എന്നിവയ്ക്ക് ഡിടിഎച്ച് ഓപ്പറേറ്റർമാർ ഉപഭോക്താക്കളിൽ നിന്ന്ഈ ടാക്കുന്ന തുക 500 രൂപയിൽ കൂടരുത്.
- ഓരോ ബ്രോഡ്‌കാസ്റ്റ് കമ്പനിയോടും അവരുടെ ചാനലുകൾക്ക് പരമാവധി വില (എംആർപി) നിശ്ചയിക്കാൻ ട്രായ് ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു രൂപയ്ക്കും 19 രൂപയ്ക്കും ഇടയിലായിരിക്കണം എംആർപി.
- പുതിയ നിര്‍ദേശങ്ങള്‍ പ്രകാരം രണ്ട് എസ് ഡി ചാനലുകള്‍ക്ക് തുല്യമാണ് ഒരു എച്ച്ഡി ചാനല്‍. ഉപയോക്താക്കള്‍ക്ക് 100 എസ് ഡി ചാനലുകളോ അല്ലെങ്കില്‍ 50 എച്ച്ഡി ചാനലുകളോ തിരഞ്ഞെടുക്കാം.