Industry

വിദേശ യാത്ര നടത്തണോ? കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് പാസ്‌പോര്‍ട്ടുമായി ബന്ധിപ്പിക്കാം

CoWIN പോര്‍ട്ടല്‍ വഴി നിങ്ങള്‍ക്ക് തന്നെ കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് പാസ്‌പോര്‍ട്ടുമായി എളുപ്പത്തില്‍ ബന്ധിപ്പിക്കാം

Dhanam News Desk

രാജ്യാന്തര യാത്രകള്‍ നടത്തണമെങ്കില്‍ ഇനി കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. CoWIN പോര്‍ട്ടല്‍ വഴി നിങ്ങള്‍ക്ക് തന്നെ സര്‍ട്ടിഫിക്കറ്റ് പാസ്‌പോര്‍ട്ടുമായി ബന്ധിപ്പിക്കാനാകും. ആരോഗ്യ സേതു ആപ്പിന്റെ ഒഫീഷ്യല്‍ ട്വിറ്റര്‍ എക്കൗണ്ട് വഴി ഇതു സംബന്ധിച്ച അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതാ അതിനുള്ള വഴി.

1. www.cowin.gov.in എന്ന വെബ്‌സൈറ്റില്‍ ലോഗ് ഇന്‍ ചെയ്യുക

2. Raise a Issue എന്നതില്‍ ക്ലിക്ക് ചെയ്യുക.

3. അതില്‍ പാസ്‌പോര്‍ട്ട് ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക

4. തുറന്നു വരുന്ന വിന്‍ഡോയില്‍ Select a Member ക്ലിക്ക് ചെയ്ത് പാസ്‌പോര്‍ട്ട് ഉടമയുടെ പേര് സെലക്ട് ചെയ്യാം.

5. തുടര്‍ന്ന് പാസ്‌പോര്‍ട്ട് നമ്പര്‍ നല്‍കി സബ്മിറ്റ് ചെയ്യാം.

നിമിഷങ്ങള്‍ക്കുള്ളില്‍ പുതിയ സര്‍ട്ടിഫിക്കറ്റ് ലഭ്യമാകും.

പാസ്‌പോര്‍ട്ടിലെയും വാക്‌സിനേഷന്‍ സമയത്തും നല്‍കിയിരിക്കുന്ന പേര് ഇഅടക്കമുള്ള വിവരങ്ങള്‍ ഒന്നു തന്നെയായിരിക്കണം. അതല്ലെങ്കില്‍ വാക്‌സിനേഷന്‍ സര്‍ട്ടഫിക്കറ്റില്‍ വ്യക്തിഗത വിവരങ്ങള്‍ തിരുത്താനും കഴിയും.

അതിനുള്ള വഴികള്‍ ചുവടെ

1. www. cowin.gov.in പോര്‍ട്ടലില്‍ ലോഗ് ഇന്‍ ചെയ്യുക

2. 'Raise an issue' എന്ന ഓപ്ഷന്‍ സെല്ക്ട് ചെയ്യാം

3. അതിനു ശേഷം Correction in certificate' എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക

4. ആരെ സംബന്ധിച്ച വിവരങ്ങളാണ് മാറ്റേണ്ടത് എന്ന് drop-down menu വില്‍ നിന്ന് സെല്ക്ട് ചെയ്യുക

5. തിരുത്തല്‍ വരുത്തേണ്ട ഭാഗം തെരഞ്ഞെടുക്കുക.

6. തിരുത്തല്‍ വരുത്തിയ ശേഷം സബ്മിറ്റ് ചെയ്യുക

വിദേശത്തേക്ക് ജോലി, വിദ്യാഭ്യാസം തുടങ്ങി എന്താവശ്യത്തിനും പോകുന്നതിന് മുമ്പ് കോവിഡ് 19 വാക്‌സിനേഷന്‍ സര്‍ട്ടഫിക്കറ്റ് പാസ്‌പോര്‍ട്ടുമായി ബന്ധിപ്പിച്ചിരിക്കണമെന്ന് ഈ മാസം ആദ്യം കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT