Image courtesy: Canva
Industry

ചെമ്പും വേണ്ട ട്രംപിന്! താരിഫ് ചുമത്തിയത് 50%, അടിയേറ്റത് ഇന്ത്യന്‍ ഇലക്‌ട്രോണിക്‌സ് വ്യവസായത്തിന്, അമേരിക്ക കുഴിച്ചെടുക്കുമോ ചെമ്പ്?

ഇലക്ട്രോണിക് നിർമ്മാണത്തിൽ നിർണായക അസംസ്കൃത വസ്തുവാണ് ചെമ്പ്

Dhanam News Desk

യുഎസിലേക്കുള്ള ചെമ്പ് ഇറക്കുമതിക്ക് 50 ശതമാനം തീരുവയാണ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ചുമത്തിയിരിക്കുന്നത്. 2024-25 ൽ ഇന്ത്യ 200 കോടി ഡോളറിന്റെ ചെമ്പ് ഉൽപ്പന്നങ്ങളാണ് മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തത്. സൗദി അറേബ്യ, ചൈന എന്നിവയ്ക്ക് ശേഷം ഇന്ത്യയുടെ മൂന്നാമത്തെ വലിയ ചെമ്പ് കയറ്റുമതി വിപണിയാണ് യുഎസ്. 36 കോടി ഡോളറിന്റെ ചെമ്പ് ഉല്‍പ്പന്നങ്ങളാണ് ഇന്ത്യ യു.എസിലേക്ക് കയറ്റുമതി ചെയ്തത്.

യുഎസിലെ ആഭ്യന്തര ചെമ്പ് ഉൽപ്പാദനം വർദ്ധിപ്പിക്കുക എന്നതാണ് ട്രംപിന്റെ നടപടിയുടെ പ്രധാന ലക്ഷ്യം. പുതിയ താരിഫുകളെത്തുടർന്ന് യുഎസ് വിപണിയില്‍ നിന്നുണ്ടാകുന്ന ഏതൊരു കുറവും ഇന്ത്യന്‍ കമ്പനികളെ പ്രതിസന്ധിയിലാക്കും. ചെമ്പ് ഇലക്ട്രോണിക് നിർമ്മാണത്തിൽ നിർണായക അസംസ്കൃത വസ്തുവാണ്.

പ്രിന്റഡ് സർക്യൂട്ട് ബോർഡുകൾ (PCB), കപ്പാസിറ്ററുകൾ, റെസിസ്റ്ററുകൾ, കണക്ടറുകൾ, വയറിംഗ് എന്നിവയിൽ വ്യാപകമായി ചെമ്പ് ഉപയോഗിക്കുന്നുണ്ട്. ഇന്ത്യയിലെ ഇലക്ട്രോണിക്സ്, സെമികണ്ടക്ടർ വ്യവസായങ്ങളിൽ ആശങ്ക പടര്‍ത്തുന്നതാണ് ട്രംപിന്റെ നീക്കം. രാജ്യത്തിന്റെ സെമികണ്ടക്ടർ ദൗത്യത്തിന്റെ ഭാഗമായ ചിപ്പ്, ഇലക്ട്രോണിക്സ് വ്യവസായത്തെ അസ്വസ്ഥമാക്കുമെന്നതാണ് നടപടി.

നൂതന ഇലക്ട്രോണിക്‌സിനും ചിപ്പ് നിർമ്മാണത്തിനും ആവശ്യമായ ഉയർന്ന ശുദ്ധതയുള്ള ചെമ്പ് പ്രധാനമായും ചൈന പോലുളള രാജ്യങ്ങളില്‍ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. ഹിന്ദുസ്ഥാൻ കോപ്പർ, സ്റ്റെർലൈറ്റ്, ഹിൻഡാൽകോ തുടങ്ങിയ കമ്പനികളാണ് ചെമ്പ് ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്നത്. കൂടുതല്‍ താരിഫ് ചുമത്തിയതോടെ യു.എസ് വിപണി അപ്രാപ്യമാകുന്നത് ഇന്ത്യന്‍ കമ്പനികള്‍ക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കുക.

Trump's copper tariff poses major setback to India's electronics and semiconductor exports to the US.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT