ഇന്ധന വിലയിലുണ്ടാകുന്ന മാറ്റം ഡ്രൈവർമാരുടെ വരുമാനത്തെ ബാധിക്കാതിരിക്കാൻ പുതിയ പദ്ധതിയുമായി യൂബർ.
ഇതിനായി ഒരു 'ദേശീയ ഇന്ധന വില സൂചിക'യ്ക്ക് യൂബർ രൂപം നൽകും. ഡ്രൈവർമാരുടെ വരുമാനവും ഇന്ധനവിലയുമായി ബന്ധിപ്പിക്കാനാണിത്.
മുംബൈയിലാണ് ആദ്യമായി ഈ സംവിധാനം നടപ്പാക്കുക. പിന്നീട് മറ്റിടങ്ങളിലേക്കുകൂടി വ്യാപിപ്പിക്കും.
ഇന്ധന വില ആദായത്തെ ബാധിക്കുന്നു എന്ന് കാണിച്ച് ഒല, യൂബർ ഡ്രൈവർമാർ 12 ദിവസത്തെ സമരം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്.
ഇതുകൂടാതെ, ഡ്രൈവർമാർക്ക് ആരോഗ്യ, ലൈഫ് ഇൻഷുറൻസുകൾ, ചെറുകിട വായ്പകൾ എന്നിവ നൽകാനും കമ്പനി ആലോചിക്കുന്നുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine