Vande Bharat (sleeper version) -concept /@AshwiniVaishnaw 
Industry

കിടിലൻ ലുക്കുമായി വന്ദേഭാരത്‌ സ്ലീപ്പർ, 2024 ആദ്യം ഓടി തുടങ്ങും

റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവാണ് പുതിയ ചിത്രങ്ങള്‍ പുറത്തുവിട്ടത്

Dhanam News Desk

പുതുതായി അവതരിപ്പിക്കുന്ന വന്ദേഭാരത് സ്ലീപ്പര്‍ കോച്ചുകളുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. നിലവിൽ മറ്റു ട്രെയിനുകളിലുള്ള സ്ലീപ്പര്‍ കോച്ചുകളേക്കാള്‍ വിസ്താരമേറിയ ബര്‍ത്തും തെളിച്ചമുള്ള അകത്തളങ്ങളുമാണ് പുതിയ വന്ദേഭാരതിലുണ്ടാകുകയെന്നാണ് ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്. അടുത്ത വര്‍ഷം ആദ്യം വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ഓടിത്തുടങ്ങുമെന്നും റെയില്‍വേ മന്ത്രി ഫോട്ടോയ്‌ക്കൊപ്പം ട്വിറ്ററില്‍ കുറിച്ചിട്ടുണ്ട്.

പുതിയ ഡിസൈനിലുള്ള സ്ലീപ്പര്‍ കോച്ച് വന്ദേഭാരത് ട്രെയിന്‍ 2024 ഫെബ്രുവരിയില്‍ ഓടിതുടങ്ങുമെന്നാണ് നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ അതിനും മുമ്പേ പുതുവര്‍ഷത്തിനോടടുപ്പിച്ച് ട്രെയിന്‍ എത്തുമെന്നാണ് പുതിയ സൂചനകള്‍. ഡിസംബറില്‍ ട്രെയല്‍ റണ്‍ നടത്തിയേക്കും.

വിശാലമായ ടോയ്‌ലറ്റുകള്‍, ഓരോ യാത്രക്കാര്‍ക്കുമായി പ്രത്യേകം ചാര്‍ജിംഗ് പോര്‍ട്ട് എന്നിവയും ഇതിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ അംഗപരിമിതര്‍ക്കാര്‍ക്കായി റാംപുകളും വീല്‍ ചെയര്‍ സൗകര്യവും ഉണ്ടാകും.

ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയും (ICF) ഭാരത് എര്‍ത്ത് മൂവേഴ്‌സ് ലിമിറ്റഡുമാണ് (BEML) പുതിയ രൂപകല്‍പ്പനയിലുള്ള വന്ദേഭാരത് സ്ലീപ്പര്‍ കോച്ചുകള്‍ നിര്‍മിക്കുന്നത്.  പൂര്‍ണമായും ശീതീകരിച്ച ട്രെയിനില്‍ പ്രാരംഭഘട്ടത്തില്‍ 11 ത്രീ ടിയര്‍ കോച്ചുകളും നാല് 2 ടിയര്‍ കോച്ചുകളും ഒരു ഫസ്റ്റ് ക്ലാസ് കോച്ചുമുണ്ടാകും.

ഇപ്പോൾ പങ്കു വച്ചിരിക്കുന്നത് കോൺസെപ്റ് ചിത്രങ്ങൾ ആണ്. അന്തിമരൂപം ഇങ്ങനെ ആയിരിക്കുമോ എന്നത് കാത്തിരുന്നു കാണാം.

റഷ്യന്‍ കമ്പനിയുമായി ചേര്‍ന്ന് വന്ദേഭാരത് ട്രെയിനുകള്‍ നിര്‍മിക്കാനും പദ്ധതിയുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT