വികെസി ഡിബോണ്‍ ബ്രാന്‍ഡ് ലോഞ്ച് വി.കെ.സി ഗ്രൂപ്പ് ചെയര്‍മാന്‍ വി.കെ.സി മമ്മദ് കോയ പ്രമുഖ റിയാലിറ്റിഷോ താരം ആര്യനന്ദയ്ക്ക് ഫൂട്ട്‌വെയര്‍ നല്‍കി നിര്‍വ്വഹിക്കുന്നു. വി.കെ.സി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ വി.കെ.സി റസാക്ക്, ഡയറക്ടര്‍മാരായ വി. റഫീക്ക്, മുഹമ്മദ് കുട്ടി, വി. മുഹമ്മദ് തുടങ്ങിയവര്‍ സമീപം. 
Industry

ആഗോള വിപണിക്കായി വിഭിന്ന പാദരക്ഷകളുമായി വി.കെ.സി ഡിബോണ്‍

താങ്ങാവുന്ന വിലയില്‍ ആയിരിക്കും വി.കെ.സി ഡിബോണ്‍ ശ്രേണിയിലെ ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കളിലെത്തുക

Dhanam News Desk

പാദരക്ഷാ വിപണിയില്‍ ആദ്യ സമ്പൂര്‍ണ ഫാഷന്‍ ബ്രാന്‍ഡായി വി.കെ.സി ഡിബോണ്‍ എത്തുന്നു. ഒറ്റ ബ്രാന്‍ഡിനു കീഴില്‍ ഏറ്റവും വലിയ പാദരക്ഷാ ശ്രേണിയാണ് ആഗോള വിപണിക്ക് വേണ്ടി വി.കെ.സി ഡിബോണ്‍ അവതരിപ്പിക്കുന്നത്. സ്പോര്‍ട്സ് ഷൂ, സാന്‍ഡല്‍സ്, ഫ്ളിപ് ഫ്ളോപ്സ്, ഓപണ്‍ വിയര്‍, ക്ലോഗ്, സ്ലൈഡ്സ് തുടങ്ങി 16 വിഭാഗങ്ങളിലായി വ്യത്യസ്ത ഇനം പാദരക്ഷകളാണ് ഈ ബ്രാന്‍ഡിനു കീഴില്‍ എത്തുന്നത്. അതായത് ഒരു കുടക്കീഴില്‍ ഒട്ടേറെ പാദരക്ഷാ വിഭാഗങ്ങള്‍ ഉപയോക്താക്കള്‍കകായി ഒരുക്കുന്നു.

താങ്ങാവുന്ന വിലയില്‍

വി.കെ.സി ഡിബോണ്‍ ബ്രാന്‍ഡ് ലോഞ്ച് വി.കെ.സി ഗ്രൂപ്പ് ചെയര്‍മാന്‍ വി.കെ.സി മമ്മദ് കോയ പ്രമുഖ റിയാലിറ്റിഷോ താരം ആര്യനന്ദയ്ക്ക് പാദരക്ഷ നല്‍കി നിര്‍വഹിച്ചു. തുടര്‍ന്ന് ലോഗോ പ്രകാശനവും നിര്‍വഹിച്ചു. സാധാരണക്കാര്‍ക്കു വേണ്ടിയുള്ള ഉത്പ്പന്നങ്ങളില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്ന പുതിയ സമ്പൂര്‍ണ ഫാഷന്‍ ബ്രാന്‍ഡാണ് വി.കെ.സി ഡിബോണെന്ന് വി.കെ.സി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ വികെസി റസാക്ക് പറഞ്ഞു.

ആഗോള പാദരക്ഷാ വിപണിയില്‍ ചൈനയുടെ ആധിപത്യത്തിനെതിരെ മത്സരിച്ച് മുന്നേറുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ഈ മത്സരത്തിന് കൂടുതല്‍ കരുത്ത് പകരാന്‍ വി.കെ.സി ഡിബോണിനു കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താങ്ങാവുന്ന വിലയില്‍ ആയിരിക്കും വി.കെ.സി ഡിബോണ്‍ ശ്രേണിയിലെ ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കളിലെത്തുക എന്ന് കമ്പനി അറിയിച്ചു. ഫാഷന്‍ ട്രെന്‍ഡുകള്‍ക്കൊപ്പം നില്‍ക്കുന്ന ഇന്ത്യയിലെ യുവജനങ്ങളെയാണ് പ്രധാനമായും വി.കെ.സി ഡിബോണ്‍ ലക്ഷ്യമിടുന്നത്. അണിയുന്ന വസ്ത്രങ്ങള്‍ക്കൊപ്പം അനുയോജ്യമായ ഫാഷനിലുള്ള പാദരക്ഷകള്‍ വികെസി ഡിബോണ്‍ ശ്രേണിയില്‍ നിന്ന് തിരഞ്ഞെടുക്കാം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT