image:canva 
Industry

ഇന്ത്യ ലിഥിയത്തില്‍ സൂപ്പര്‍ ശക്തിയാകുമോ?

കാശ്മീരിന് ശേഷം രാജസ്ഥാനിലും ലിഥിയം ശേഖരം കണ്ടത്തി

Dhanam News Desk

കാശ്മീരില്‍ ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ലിഥിയം (Lithium) കണ്ടത്തിയിരുന്നു. പിന്നാലെയാണ് രാജസ്ഥാനിലും ലിഥിയം കണ്ടെത്തിയതായി ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ അധികൃതരും സംസ്ഥാന ഖനന മേഖലയിലെ അധികാരികളും അവകാശപ്പെടുന്നത്. ഇന്ത്യക്ക് ആവശ്യമായ ലിഥിയത്തിന്റെ 80 ശതമാനം വരെ രാജസ്ഥാനിലെ ഡെഗാന എന്ന സ്ഥലത്ത് നിന്ന് ഖനനം ചെയ്ത് എടുക്കാമെന്ന് പ്രതീക്ഷിക്കുന്നു. ലിഥിയത്തിന്റെ അടയാളങ്ങള്‍ അവിടെ കണ്ടെത്താന്‍ സാധിച്ചതാണ് ഇങ്ങനെ ഒരു ആത്മവിശ്വാസത്തിന് കാരണം.

ഇറക്കുമതി ഒഴിവാക്കാം

ലിഥിയം ഒരു നോണ്‍ ഫെറസ് (അതായത് ഇരുമ്പിന്റെ അംശം ഇല്ലാത്തത്) ലോഹമാണ്. മൊബൈല്‍ ഫോണ്‍, ലാപ് ടോപ്, വൈദ്യുത വാഹനങ്ങള്‍ എന്നിവയില്‍ ഉപയോഗിക്കുന്ന ബാറ്ററി നിര്‍മാണത്തിനാണ് ലിഥിയം പ്രധാനമായും ഉപയോഗിക്കുന്നത്. 1914 ല്‍ ബ്രിട്ടീഷ് ഗവേഷകര്‍ ഇവിടെ ടങ്സ്റ്റണ്‍ ധാതുക്കള്‍ കണ്ടെത്തിയിരുന്നു. ശസ്ത്രക്രിയക്ക് വേണ്ട ഉപകരണങ്ങള്‍ നിര്‍മിക്കാനും ബള്‍ബ് ഫിലമെന്റ് ഉണ്ടാക്കാനും ടങ്സ്റ്റണ്‍ ഉപയോഗപ്പെടുത്തിയിരുന്നു.

ലിഥിയം ഡിമാന്‍ഡ് വര്‍ധിച്ചതോടെ കഴിഞ്ഞ രണ്ടു വര്‍ഷത്തില്‍ ലിഥിയം വില പത്തിരട്ടി വര്‍ധിച്ചു. ഏപ്രില്‍ അവസാനം ലിഥിയം വില ടണ്ണിന് 26,380 ഡോളറായി(21,65,296 രൂപ). അടുത്തിടെ വില 10 ശതമാനം വര്‍ധിച്ചിരുന്നു. നിലവില്‍ ഇന്ത്യ ചൈനയെ ആശ്രയിച്ചാണ് ലിഥിയും ആവശ്യം നിറവേറ്റുന്നത്. ആഭ്യന്തര സ്രോതസ്സ് കണ്ടെത്തിയാല്‍ ഇറക്കുമതി ഒഴിവാക്കാന്‍ സാധിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT