Industry

പുതിയ നീക്കം, അമേരിക്കന്‍ കമ്പനിയെ ഏറ്റെടുക്കാനൊരുങ്ങി വിപ്രോ

540 മില്യണ്‍ ഡോളറിനാണ് വിപ്രോയുടെ ഏറ്റെടുക്കല്‍

Dhanam News Desk

ആഗോള SAP കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ റൈസിംഗിനെ (Rizing Intermediate Holdings Inc.) ഏറ്റെടുക്കാനൊരുങ്ങി വിപ്രോ. ഏകദേശം 540 മില്യണ്‍ ഡോളറിന് ഏറ്റെടുക്കുന്നതിനായി ഐടി ഭീമന്‍ ഒരു നിശ്ചിത കരാറില്‍ ഒപ്പുവച്ചു. 'SAPയുടെ ലോകത്തിലെ മുന്‍നിര തന്ത്രപരമായ പങ്കാളികളില്‍ ഒരാളെന്ന നിലയില്‍, വിപ്രോയുടെ SAP ക്ലൗഡ് പരിശീലനത്തിന്റെയും Wipro FullStride ക്ലൗഡ് സേവനങ്ങളുടെയും ഒരു നിര്‍ണായക വിപുലീകരണമായി റൈസിംഗ് മാറും. SAP ക്ലൗഡ് നടപ്പിലാക്കലിലൂടെ തനതായ ബിസിനസ് അവസരങ്ങളും പുതിയ മത്സര നേട്ടങ്ങളും സൃഷ്ടിക്കാന്‍ സഹായിക്കും. എണ്ണ, വാതകം, യൂട്ടിലിറ്റികള്‍, ഉല്‍പ്പാദനം, ഉപഭോക്തൃ വ്യവസായങ്ങള്‍ എന്നിവയില്‍ വിപ്രോയുടെ നേതൃത്വം വിപുലീകരിക്കാനും ഇത് സഹായിക്കും,'' വിപ്രോ പ്രസ്താവനയില്‍ പറഞ്ഞു.

2022 ജൂണ്‍ 30-ന് അവസാനിക്കുന്ന പാദത്തിന് മുമ്പ് ഇടപാട് പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏറ്റെടുക്കല്‍ പൂര്‍ത്തിയാകുമ്പോള്‍, മൈലോയുടെ നേതൃത്വത്തില്‍ റൈസിംഗ്, വിപ്രോ കമ്പനിയായി പ്രവര്‍ത്തിക്കും. റൈസിംഗ് ടീമിനെ വിപ്രോ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് വിപ്രോയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും മാനേജിംഗ് ഡയറക്ടറുമായ തിയറി ഡെലാപോര്‍ട്ട് പറഞ്ഞു.

ഇത് റൈസിംഗിന്റെ വളര്‍ച്ചയുടെ അടുത്തഘട്ടമാണ്. വിപ്രോയുടെ പിന്തുണയോടെ, ഞങ്ങളുടെ നിലവിലെ ക്ലയ്ന്റുകള്‍ക്ക് ഞങ്ങള്‍ നല്‍കുന്ന മൂല്യം വര്‍ധിപ്പിക്കാനും ഞങ്ങളുടെ വ്യത്യസ്തമായ ഓഫര്‍ ബിസിനസുകളുടെ വിശാലമായ രീതിയിലേക്ക് എത്തിക്കാനും കഴിയുമെന്ന് റൈസിംഗ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ മൈക്ക് മയോലോ പറഞ്ഞു.

ഈ ഏറ്റെടുക്കല്‍ ആഗോള ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, കണ്‍സള്‍ട്ടിംഗ്, ബിസിനസ് പ്രോസസ് സര്‍വീസ് കമ്പനിയായ വിപ്രോയ്ക്ക് ഗുണകര

മാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT