Markets

നാല് സ്റ്റോക്ക് ബ്രോക്കര്‍മാരുടെ രജിസ്ട്രേഷന്‍ റദ്ദാക്കി സെബി

കാര്‍വി ഉള്‍പ്പെടെ 11 ഡെപ്പോസിറ്ററി പങ്കാളികളുടെ രജിസ്ട്രേഷനും റദ്ദാക്കി

Dhanam News Desk

നാല് സ്റ്റോക്ക് ബ്രോക്കര്‍ മാരുടെ രജിസ്ട്രേഷന്‍ റദ്ദാക്കി. കെഎസ്ബിഎല്‍ സെക്യൂരിറ്റീസ്, കൊണാര്‍ഡ് സെക്യരിറ്റീസ്, അനീ സെക്യരിറ്റീസ്, ക്രഡെന്‍ഷ്യല്‍ സ്റ്റോക്ക് ബ്രോക്കേഴ്സ് എന്നിവരുടെ രജിസ്ട്രേഷനാണ് റദ്ദാക്കിയത്. ഇത് കൂടാതെ കാര്‍വി സ്റ്റോക്ക് ബ്രോക്കിങ്ങ്, അനുഗ്രഹ് സ്റ്റോക്ക് ആന്‍ഡ് ബ്രോക്കിംഗ് എന്നിവ ഉള്‍പ്പടെ 11 ഡെപ്പോസിറ്ററി പാര്‍ട്ടിസിപ്പന്റ്‌സിന്റെ രജിസ്‌ട്രേഷനും റദ്ദാക്കി.

നാലു സ്റ്റോക്ക് ബ്രോക്കര്‍മാരെയും നേരത്തെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ പുറത്താക്കിയിരുന്നു. അതിനെ തുടര്‍ന്നാണ് സെബി ഇവരുടെ രജിസ്ട്രേഷന്‍ റദ്ദാക്കിയത്. രജിസ്ട്രേഷന്‍ റദ്ദാക്കപ്പെട്ട സ്ഥാപനങ്ങള്‍ കുടിശ്ശിക വരുത്തിയ ഫീസും മറ്റ് ബാധ്യതകളും പിഴയോട് കൂടി നിറവേറ്റാന്‍ ബാധ്യസ്ഥരാണ്.

രജിസ്‌ട്രേഷന്‍ നിബന്ധനകള്‍ പാലിക്കാത്തതുകൊണ്ടാണ് നടപടി ഉണ്ടായത്. ഡെപ്പോസിറ്ററി പാര്‍ട്ടിസിപ്പന്റ് രജിസ്‌ട്രേഷന്‍ റദ്ദാക്കപ്പെട്ടത് - വെല്‍ ഇന്ത്യ സെക്യരിറ്റീസ്, ബി ആര്‍ എച്ച് വെല്‍ത്ത് ക്രിയേറ്റേഴ്‌സ് , ഫെയര്‍ വെല്‍ത്ത് സെക്യൂരിറ്റീസ്, വി റൈസ് സെക്യൂരിറ്റീസ്, എം കെ ചന്ദന്‍ ബ്രോക്കിംഗ്, കെ എസ് ബി എല്‍ സെക്യൂരിറ്റീസ്, വിനീത് സെക്യൂരിറ്റീസ്, അനീ സെക്യൂരിറ്റീസ്, സമ്പൂര്‍ണ പോര്‍ട്ടഫോളിയോ എന്നിവര്‍.

നിലവിലുള്ള രജിസ്‌ട്രേഷന്‍ ദുരുപയോഗപ്പെടുത്തുന്നത് തടയാനാണ് റദ്ദാക്കല്‍ നടപടി ഉടന്‍ പ്രാബല്യത്തില്‍ കൊണ്ട് വന്നതെന്ന് സെബി അറിയിച്ചിട്ടുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT