(Grasim Industries Ltd)
വിപണി വില - ₹2,690
വ്യത്യസ്ത മേഖലകളില്‍ ശക്തമായ സാന്നിധ്യമായ രാജ്യത്തെ ഏറ്റവും വലിയ ഗ്രൂപ്പുകളിലൊന്നായ ആദിത്യബിര്‍ള ഗ്രൂപ്പിന്റെ ഫ്‌ളാഗ്ഷിപ്പ് കമ്പനിയാണ് ഗ്രാസിം ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്. 1947ല്‍ സ്ഥാപിതമായ ഗ്രാസിം, പ്രാരംഭ കാലത്ത് ടെക്‌സ്റ്റൈല്‍ മേഖലയില്‍ മാത്രമായിരുന്നു ശ്രദ്ധയൂന്നിയിരുന്നത്. പിന്നീട് സിമന്റ്, കെമിക്കല്‍സ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ് തുടങ്ങി വ്യത്യസ്ത മേഖലകളിലേക്ക് കൂടി കടന്നു. നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ വിസ്‌കോസ് സ്റ്റേപിള്‍ ഫൈബര്‍ നിര്‍മാതാക്കളാണ് ഇവര്‍. ഉപകമ്പനിയായ അള്‍ട്രാടെക് വഴി സിമന്റ് മേഖലയില്‍ ഗണ്യമായ വിഹിതം നേടിയെടുക്കാന്‍ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. പെയ്ന്റ് ബിസിനസ്, ജൂവല്‍റി റീറ്റെയ്ല്‍ ബിസിനസ് എന്നീ രംഗങ്ങളിലും വലിയ നിക്ഷേപം നടത്തുകയാണ്. ഇതെല്ലാം പരിഗണിക്കുമ്പോള്‍ കമ്പനിയുടെ ഭാവി ശോഭനമാണ്. സ്‌പെഷ്യാലിറ്റി കെമിക്കല്‍സ് രംഗത്തെ ആഗോള വമ്പനായ യുഎസ് കമ്പനി ലൂബ്രിസോളുമായി ചേര്‍ന്ന് ഗുജറാത്തില്‍ സ്ഥാപിക്കുന്ന സിപിവിസി റെസിന്‍ പ്ലാന്റ്, ഈ ഉല്‍പ്പന്ന നിര്‍മാണ രംഗത്തെ ലോകത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന ഉല്‍പ്പാദനക്ഷമതയുള്ള സിംഗിള്‍ സൈറ്റ് ഫാക്ടറിയാകും. 2024 ജൂണ്‍ പാദത്തില്‍ ഗ്രാസിം 33,660 കോടി വരുമാനമാണ് നേടിയത്. 2,268 കോടി അറ്റലാഭവും നേടി.
മൊബൈല്‍ അഡ്വര്‍ട്ടൈസിംഗ്, മാര്‍ക്കറ്റിംഗ് സൊല്യൂഷന്‍സ് രംഗത്ത് സ്‌പെഷ്യലൈസ് ചെയ്തിട്ടുള്ള ടെക്‌നോളജി കമ്പനിയാണ് 2005ല്‍ സ്ഥാപിതമായ അഫ്‌ളെ ഇന്ത്യ ലിമിറ്റഡ്. സംരംഭങ്ങള്‍ക്ക് അവര്‍ ലക്ഷ്യമിടുന്ന ഉപഭോക്താക്കളിലേക്ക് മൊബൈല്‍ അഡ്വര്‍ട്ടൈസിംഗ് വഴി ഇറങ്ങിച്ചെല്ലാനും അതുവഴി കൂടുതല്‍ ഉപഭോക്താക്കളെ കൂട്ടിച്ചേര്‍ക്കാനും അവരുമായുള്ള ഇടപഴകലുകള്‍ മെച്ചപ്പെടുത്താനും സഹായിക്കുന്ന കണ്‍സ്യൂമര്‍ ഇന്റലിജന്‍സ് അധിഷ്ഠിതമായ പ്ലാറ്റ്‌ഫോമാണ് അഫ്‌ളെ നല്‍കുന്നത്.
ആപ്പ് മാര്‍ക്കറ്റിംഗ്, റീടാര്‍ഗറ്റിംഗ്, ഫ്രോഡ് ഡിറ്റക്ഷന്‍ എന്നിങ്ങനെയുള്ള കമ്പനിയുടെ സേവനങ്ങള്‍ ഇ-കൊമേഴ്‌സ്, എന്റര്‍ട്ടെയ്ന്‍മെന്റ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ് തുടങ്ങി വ്യത്യസ്ത രംഗങ്ങളിലെ കമ്പനികള്‍ ഉപയോഗിക്കുന്നുണ്ട്. ഡാറ്റയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഉപയോഗിച്ച് ഫലപ്രദമായ മൊബൈല്‍ അഡ്വര്‍ട്ടൈസിംഗ് സൊല്യൂഷന്‍സ് നല്‍കുന്നതില്‍ പ്രമുഖരാണ് ഇവര്‍. അഫ്‌ളെ ഇന്ത്യയുടെ പ്രമോട്ടര്‍ കമ്പനിയായ സിംഗ പ്പൂര്‍ ആസ്ഥാനമായ അഫ്‌ളെ ഹോള്‍ഡിംഗില്‍ മൈക്രോസോഫ്റ്റ്, ബെന്നറ്റ് കോള്‍മാന്‍, ഡിടുസി തുടങ്ങിയവര്‍ നിക്ഷേപകരാണ്. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ 520 കോടി രൂപ വരുമാനവും 87 കോടി രൂപ അറ്റാദായവും കമ്പനി നേടിയിട്ടുണ്ട്.
വിപണി വില - ₹195
ഏറെ പ്രശസ്തമായ ടിവിഎസ് ഗ്രൂപ്പിന് കീഴിലെ സപ്ലൈ ചെയ്ന്‍ മാനേജ്‌മെന്റ്, ലോജിസ്റ്റിക് കമ്പനിയാണ് ടിവിഎസ് സപ്ലൈ ചെയ്ന്‍ സൊല്യൂഷന്‍സ് ലിമിറ്റഡ്. എന്‍ഡ് ടു എന്‍ഡ് സപ്ലൈ ചെയ്ന്‍ സര്‍വീസുകളാണ് കമ്പനി നല്‍കുന്നത്. വെയര്‍ഹൗസിംഗ്, ഓട്ടോമോട്ടീവ്, ഇന്‍ഡസ്ട്രിയല്‍, റീറ്റെയ്ല്‍ തുടങ്ങി വിവിധ രംഗങ്ങള്‍ക്കു വേണ്ട ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേവനങ്ങളും അതില്‍ പെടും. ഈ രംഗത്തെ കുറിച്ചുള്ള ആഴത്തിലുള്ള അറിവും ഒപ്പം ടെക്‌നോളജിയും ഉള്‍ച്ചേര്‍ത്ത് ക്ലയ്ന്റുകളുടെ ലോജിസ്റ്റിക്‌സ് രംഗം സുസജ്ജമാക്കുകയും പ്രവര്‍ത്തനക്ഷമത കൂട്ടാന്‍ സഹായിക്കുകയുമാണ് ഇവര്‍ ചെയ്യുന്നത്. സപ്ലൈ ചെയ്ന്‍ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്ന ആഗോളതലത്തിലെ കമ്പനികളുടെ വിശ്വസ്ത പങ്കാളിയാണ് ഇവര്‍.
ഇസുസു, ഫോര്‍ഡ്, ജിഎം, ഡെയ്ല്‍മെര്‍, ഡിയാഗോ, കൊക്കോകോള, സീമെന്‍സ്, റോച്ചെ തുടങ്ങിയ ആഗോള വമ്പന്മാര്‍ ഇവരുടെ ഉപഭോക്തൃ നിരയിലുണ്ട്. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ 2,540 കോടി രൂപയായിരുന്നു വരുമാനം.
ഏഴ് കോടി രൂപയെന്ന നാമമാത്രമായ അറ്റാദായമാണ് നേടാന്‍ സാധിച്ചത്. എന്നാല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ സമാനപാദത്തില്‍ 66 കോടി അറ്റാദായം നേടിയിരുന്നു.
എസ്‌ജെവിഎന്‍ ലിമിറ്റഡ് (SJVN Ltd)
വിപണി വില- ₹134
കേന്ദ്ര സര്‍ക്കാരും ഹിമാചല്‍പ്രദേശ് സര്‍ക്കാരും സംയുക്തമായി പ്രമോട്ട് ചെയ്യുന്ന ജല വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന കമ്പനിയാണ് എസ് ജെവിഎന്‍ ലിമിറ്റഡ്. ഹൈഡ്രോ പവറിന് പുറമേ വിന്‍ഡ്, സോളാര്‍, തെര്‍മല്‍ എനര്‍ജി മേഖലയിലേക്ക് കൂടി ഇപ്പോള്‍ കമ്പനി പ്രവര്‍ത്തനം വ്യാപിപ്പിച്ചിട്ടുണ്ട്. ഇന്ത്യയുടെ പുനരുപയോഗക്ഷമമായ ഊര്‍ജരംഗത്ത് നിര്‍ണായക പങ്കാണ് കമ്പനി ഇപ്പോള്‍ വഹിച്ചുകൊണ്ടിരിക്കുന്നത്.
നിലവില്‍ 2850 മെഗാവാട്ട് ഊര്‍ജോല്‍പ്പാദന ശേഷിയാണുള്ളത്. 2026 ഓടെ ഇത് 12000 മെഗാവാട്ടായും 2040ല്‍ 55000 മെഗാവാട്ടായും ഉയരുമെന്നാണ് പ്രതീക്ഷ. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ കമ്പനി 870 രൂപ കോടി വരുമാനവും 357 അറ്റലാഭവുമാണ് നേടിയത്.
(Cyient DLM Ltd)
വിപണി വില- ₹785
രാജ്യത്തെ ഇലക്ട്രോണിക് മാനുഫാക്ചറിംഗ് സര്‍വീസസ് (EMS) രംഗത്തെ പ്രമുഖരാണ് സിയെന്റ് ഡിഎല്‍എം ലിമിറ്റഡ്. എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്‌നോളജി സൊല്യൂഷന്‍സ് രംഗത്തെ ആഗോള കമ്പനിയായ സിയെന്റ് ലിമിറ്റഡിന്റെ ഉപകമ്പനിയാണിത്. ഏയ്‌റോസ്‌പേസ്,
പ്രതിരോധം, ആരോഗ്യം, വ്യവസായം തുടങ്ങിയ മേഖലകള്‍ക്കാവശ്യമായ അതിസങ്കീര്‍ണ ഇലക്ട്രോണിക്‌സ് സംവിധാനത്തിന്റെ സംയോജനവും രൂപകല്‍പ്പനയും നിര്‍മാണവും ടെസ്റ്റിംഗുമെല്ലാം ചെയ്യുന്നവരാണിവര്‍. എന്‍ഡ് ടു എന്‍ഡ് സൊല്യൂഷനാണ് ഇവര്‍ ഇടപാടുകാര്‍ക്ക് നല്‍കുന്നത്. ഇന്നൊവേഷന്‍, ഉപഭോക്തൃ സംതൃപ്തി എന്നിവയ്ക്ക് ഊന്നല്‍ നല്‍കിക്കൊുള്ളതാണ് ഇവരുടെ ഡിസൈന്‍, മാനുഫാക്ചറിംഗ് ഫാക്ടറികള്‍. വളരെ മികച്ച ഓഡര്‍ ബുക്ക് ഇപ്പോള്‍ തന്നെയുണ്ട്. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 258 കോടി രൂപ വരുമാനവും 11 കോടി രൂപ അറ്റാദായവുമാണ് കമ്പനി നേടിയത്.
(ധനം മാഗസീന്‍ സെപ്റ്റംബര്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്. )
***Equity investing is subject to market risk. Always do your own research or consult a financial expert before investing. Past performance is not indicative of future returns.
Read DhanamOnline in English
Subscribe to Dhanam Magazine