മീഡിയ രംഗത്ത് സജീവമാകുന്നതിന് പുതിയ നീക്കളുമായി ഗൗതം അദാനി. അദാനി എന്റര്‍പ്രൈസസിന്റെ യൂണിറ്റായ എഎംജി മീഡിയ നെറ്റ്വര്‍ക്ക്‌സ് രാഘവ് ബാല്‍ ക്യൂറേറ്റഡ് ഡിജിറ്റല്‍ ബിസിനസ് ന്യൂസ് പ്ലാറ്റ്ഫോമായ ക്വിന്റില്യണ്‍ ബിസിനസ് മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്റെ 49 ശതമാനം ഓഹരി വാങ്ങിയേക്കും. ഒരു റെഗുലേറ്ററി ഫയലിംഗിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. എത്ര തുകയ്ക്കാണ് ഓഹരികള്‍ വാങ്ങുന്നതെന്ന വിവരം പുറത്തുവിട്ടിട്ടില്ല. മാര്‍ച്ചില്‍ ക്വിന്റില്യണ്‍ ബിസിനസ് മീഡിയ പ്രൈവറ്റ് ലിമിറ്റഡിലെ ഏതാനും ഓഹരികള്‍ വാങ്ങി അദാനി എന്റര്‍പ്രൈസസ് മീഡിയ ബിസിനസ്സിലേക്കുള്ള ചുവടുവെപ്പ് പ്രഖ്യാപിച്ചിരുന്നു.
ക്വിന്റില്യണ്‍ ബിസിനസ് മീഡിയ പ്രൈവറ്റ് ലിമിറ്റഡ് ഒരു ബിസിനസ്, സാമ്പത്തിക വാര്‍ത്താ കമ്പനിയാണ്. കൂടാതെ പ്രമുഖ ബിസിനസ് ന്യൂസ് ഡിജിറ്റല്‍ പ്ലാറ്റ്ഫോമായ BloombergQuint ഇതിന് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്.
കഴിഞ്ഞ കുറച്ച് മാസങ്ങളായി മാധ്യമരംഗത്തേക്ക് കടക്കാനുള്ള ശ്രമത്തിലാണ് അദാനി ഗ്രൂപ്പ്. ഇതിന്റെ ഭാഗമായി മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ സഞ്ജയ് പുഗാലിയയെ അദാനി മീഡിയ വെഞ്ച്വേഴ്‌സിനെ മേധാവിയായി നിയമിച്ചിരുന്നു. 150-ബില്യണ്‍ ഡോളറിലധികം വിപണി മൂലധനമുള്ള കമ്പനി, എയര്‍പോര്‍ട്ടുകളും തുറമുഖങ്ങളും, വൈദ്യുതി ഉല്‍പ്പാദനം, കല്‍ക്കരി, നഗര വാതക തുടങ്ങിയ ബിസിനസുകളിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine