Markets

പേടിഎമ്മിന് ശേഷം 'ജസ്‌പേ'യില്‍ ഫണ്ടിംഗ് നടത്താനൊരുങ്ങി സോഫ്റ്റ് ബാങ്ക് !

ഫിന്‍ടെക് ആപ്പുകളുള്‍പ്പെടെയുള്ള സ്റ്റാര്‍ട്ടപ്പുകളില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുകയാണ് സോഫ്റ്റ്ബാങ്ക്.

Dhanam News Desk

പേടിഎമ്മിന് ശേഷം പ്രമുഖ ഫിന്‍ടെക് ആപ്പായ ജസ്‌പേയില്‍ ഫണ്ടിംഗ് നടത്താനൊരുങ്ങി സോഫ്റ്റ് ബാങ്ക്. 100-120 ദശലക്ഷം ഡോളര്‍ ആണ് നിലവില്‍ 400-500 ദശലക്ഷം മൂല്യമുള്ള ഫിന്‍ടെക് കമ്പനിയില്‍ ജാപ്പനീസ് ഭീമന്‍ നിക്ഷേപിക്കുക.

പേടിഎം, ഒയോ റൂംസ് തുടങ്ങിയ സ്റ്റാര്‍ട്ടപ്പുകളില്‍ നിലവില്‍ സോഫ്റ്റ് ബാങ്ക് കോര്‍പ്പറേഷന് വലിയ നിക്ഷേപമുണ്ട്. ഫിന്‍ടെക്, ബിടുബി, എസ് എ എ എസ്, എഡ് ടെക് തുടങ്ങിയ മേഖലകളില്‍ നിക്ഷേപ പദ്ധതികളുണ്ടെന്ന് സോഫ്റ്റ്ബാങ്ക് ഗ്രൂപ്പ് കോര്‍പറേഷന്‍ നേരത്തെ പറഞ്ഞിരുന്നു.

അടുത്ത വര്‍ഷം ഇന്ത്യയില്‍ 10 ശതകോടി ഡോളര്‍ (ഏകദേശം 74,396 കോടി രൂപ) നിക്ഷേപത്തിനൊരുങ്ങുന്നതായാണ് ബ്ലൂംബെര്‍ഗ് ഇന്ത്യ ഇക്കണോമിക് ഫോറം 2021 ല്‍ സംസാരിക്കവേ സോഫ്റ്റ് ബാങ്ക് ഇന്‍വെസ്റ്റ്മെന്റ് അഡൈ്വസേഴ്സ് ചീഫ് എക്സിക്യൂട്ടിവ് ഓഫീസര്‍ രാജീവ് മിശ്ര പ്രഖ്യാപിച്ചത്.

മികച്ച മൂല്യമുള്ള ശരിയായ കമ്പനികളില്‍ 2022 ല്‍ 05-10 ശതകോടി ഡോളര്‍ നിക്ഷേപിക്കാനുള്ള നടപടികള്‍ ആരംഭിക്കുമെന്നും അദ്ദേഹം അന്ന് വിശദമാക്കിയിരുന്നു.24 ഇന്ത്യന്‍ കമ്പനികളിലായി 3 ശതകോടി ഡോളറാണ് ഇപ്പോള്‍ തന്നെ സോഫ്റ്റ്ബാങ്ക് നിക്ഷേപിച്ചിരിക്കുന്നത്.

സോഫ്റ്റ്ബാങ്ക് നിക്ഷേപം നടത്തിയിരിക്കുന്ന ഡെല്‍ഹിവെറി, ഒയോ, പോളിസിബസാര്‍, ഒല, ഫളിപ്കാര്‍ട്ട് തുടങ്ങിയവ അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ പ്രഥമ ഓഹരി വില്‍പ്പനയ്ക്ക് തയാറെടുക്കുകയാണ് എന്ന പ്രത്യേകതയുമുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT