Markets

വരുമാനം 10,202 കോടി, ബജാജിന്റെ അറ്റാദായത്തില്‍ 20 ശതമാനം ഉയര്‍ച്ച

ഇരുചക്രവാഹന വില്‍പ്പനയില്‍ ഇടിവ്

Dhanam News Desk

2022-23 സാമ്പത്തിക വര്‍ഷത്തെ രണ്ടാംപാദ ഫലങ്ങള്‍ പ്രസിദ്ധീകരിച്ച് ജബാജ് ഓട്ടോ (Bajaj Auto Ltd). ജൂലൈ-ഓഗസ്റ്റ് കാലയളവില്‍ 1530 കോടി രൂപയാണ് കമ്പനിയുടെ അറ്റാദായം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് അറ്റാദായത്തില്‍ 20 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായത്. ഒന്നാം പാദത്തെ അപേക്ഷിച്ച് അറ്റാദായം ഉയര്‍ന്നത് 30 ശതമാനം ആണ്.

ഇക്കാലയളവില്‍ ബജാജിന്റെ പ്രവര്‍ത്തന വരുമാനം 10,202.77 കോടി രൂപയിലെത്തി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 16 ശതമാനത്തിന്റെ വര്‍ധനവാണിത്. കഴിഞ്ഞ പാദത്തില്‍ 8,004.90 കോടി രൂപയായിരുന്നു കമ്പനിയുടെ വരുമാനം.11.51 ലക്ഷം യൂണിറ്റ് വാഹനങ്ങളാണ് ബജാജ് ഇക്കാലയളവില്‍ വിറ്റത്.

ആകെ വില്‍പ്പന 0.6 ശതമാനം ഉയര്‍ന്നപ്പോള്‍ ഇരുചക്രവാഹന വില്‍പ്പന 1.1 ശതമാനം ഇടിഞ്ഞ് 10.19 ലക്ഷം യൂണീറ്റുകളായി. ഇന്നലെ 1.13 ശതമാനം അഥവാ 40.80 രൂപ ഇടിഞ്ഞ് 3,564 രൂപയിലാണ് ബജാജ് ഓഹരികള്‍ വ്യപാരം അവസാനിപ്പിച്ചത്. ഈ വര്‍ഷം ഇതുവരെ 8.75 ശതമാനത്തിന്റെ (286.90 രൂപ) നേട്ടമാണ് ബജാജ് നിക്ഷേപകര്‍ക്ക് നല്‍കിയത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT