Image : Canva 
Markets

വെറും രണ്ട് ശതമാനം ഓഹരി വില്‍ക്കുമെന്ന് പ്രൊമോട്ടര്‍മാര്‍, ബജാജ് ഹൗസിംഗ് ഫിനാന്‍സ് ഓഹരികള്‍ ഇടിഞ്ഞത് 9 ശതമാനം

നിലവില്‍ ബജാജ് ഹൗസിംഗ് ഫിനാന്‍സിന്റെ 88.70 ശതമാനം ഓഹരികളാണ് ബജാജ് ഫിനാന്‍സിനുള്ളത്

Dhanam News Desk

ബജാജ് ഹൗസിംഗ് ഫിനാന്‍സ് ഓഹരികള്‍ക്ക് ഇടിവ്. പ്രൊമോട്ടര്‍മാരായ ബജാജ് ഫിനാന്‍സ് രണ്ട് ശതമാനം ഓഹരികള്‍ വില്‍ക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണിത്. 1,740 കോടി രൂപ വിലയുള്ള ഓഹരികളാണിത്. നിലവില്‍ ബജാജ് ഹൗസിംഗ് ഫിനാന്‍സിന്റെ 88.70 ശതമാനം ഓഹരികളാണ് ബജാജ് ഫിനാന്‍സിനുള്ളത്. കമ്പനിയില്‍ പൊതു ഓഹരി ഉടമകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കാനാണ് വില്‍പ്പന.

9.6 ശതമാനം ഡിസ്‌ക്കൗണ്ടില്‍ ഓഹരിയൊന്നിന് 96 രൂപയെന്ന നിലയിലാണ് വില്‍പ്പനയെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഓഹരിയൊന്നിന് 97 രൂപയെന്ന നിലയില്‍ 19.5 കോടി ഓഹരികള്‍ വില്‍പ്പന നടത്തിയെന്ന് മറ്റ് ചില റിപ്പോര്‍ട്ടുകളും പറയുന്നു. ബ്ലോക്ക് ഡീലിലൂടെയുള്ള വില്‍പന സ്ഥാപന നിക്ഷേപകരെ ആകര്‍ഷിക്കുമോ അതോ പരിഭ്രാന്തി നിറഞ്ഞ വില്‍പനക്ക് ഇടയാക്കുമോ എന്നാണ് നിക്ഷേപകര്‍ കാത്തിരിക്കുന്നത്. അടുത്ത വ്യാപാര ദിനങ്ങളില്‍ ഇക്കാര്യത്തില്‍ വ്യക്തത വരും.

കഴിഞ്ഞ ദിവസം 104.50 രൂപയെന്ന നിലയിലാണ് ഓഹരി ക്ലോസ് ചെയ്തത്. ഇന്ന് ബി.എസ്.ഇയില്‍ വ്യാപാരം തുടങ്ങിയതിന് പിന്നാലെ 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയായ ഓഹരിയൊന്നിന് 94.90 രൂപയിലെത്തി. ഏഴ് ശതമാനത്തോളം നഷ്ടത്തില്‍ ഓഹരിയൊന്നിന് 97.15 രൂപയിലാണ് വ്യാപാരം ക്ലോസ് ചെയ്തത്.

ബംബര്‍ ഐ.പി.ഒ

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ വിപണിയില്‍ ലിസ്റ്റ് ചെയ്ത കമ്പനിയാണ് ബജാജ് ഹൗസിംഗ് ഫിനാന്‍സ്. 6,560 കോടി രൂപയാണ് കമ്പനി അന്ന് വിപണിയില്‍ നിന്ന് സമാഹരിച്ചത്. ഓഹരിയൊന്നിന് 70 രൂപയാണ് ഐ.പി.ഒ നിശ്ചയിച്ചിരുന്നത്. 114 ശതമാനം പ്രീമിയത്തിലായിരുന്നു ലിസ്റ്റിംഗ്. അതിന് ശേഷം ഓഹരികള്‍ കുത്തനെ ഇടിഞ്ഞു.

Bajaj Housing Finance shares fell nearly 9% after promoters announced plans to sell a 2% stake in the company

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT