Markets

ബാങ്കിംഗ് പ്രതിസന്ധി: ബിറ്റ്‌കോയിന്‍ വില 9 മാസത്തെ ഉയരത്തില്‍

നിക്ഷേപം ഓഹരികളില്‍ നിന്ന് ക്രിപ്‌റ്റോകറന്‍സികളിലേക്ക് ഒഴുകുന്നു

Dhanam News Desk

അമേരിക്കയിലെയും യൂറോപ്പിലെയും ബാങ്കിംഗ് പ്രതിസന്ധികളുടെ പശ്ചാത്തലത്തില്‍ ക്രിപ്‌റ്റോകറന്‍സികളിലേക്ക് വന്‍തോതില്‍ നിക്ഷേപമൊഴുകുന്നു. ഓഹരികളില്‍ നിക്ഷേപിച്ചവര്‍, സുരക്ഷിത നിക്ഷേപമെന്നോണം ക്രിപ്‌റ്റോകറന്‍സികളിലേക്കും മറ്റും നിക്ഷേപം മാറ്റുകയാണ്.

ഏറ്റവും സ്വീകാര്യതയുള്ള ക്രിപ്‌റ്റോകറന്‍സിയായ ബിറ്റ്‌കോയിന്റെ വില ഇന്നലെ 9 മാസത്തെ ഉയരമായ 28,474 ഡോളറിലെത്തി (ഏകദേശം 23.34 ലക്ഷം രൂപ). കഴിഞ്ഞയാഴ്ച ബിറ്റ്‌കോയിന്റെ മൂല്യം 26 ശതമാനം ഉയര്‍ന്നിരുന്നു; കഴിഞ്ഞ 10 ദിവസത്തെ മാത്രം നേട്ടം 35 ശതമാനമാണ്.

സ്വീകാര്യതയില്‍ രണ്ടാമതുള്ള ക്രിപ്‌റ്റോകറന്‍സിയായ എതറിന്റെ മൂല്യം 7 മാസത്തെ ഉയരത്തിലെത്തി. ഇന്നലെ മൂല്യം 1846.50 ഡോളറായിരുന്നു (1.51 ലക്ഷം രൂപ).

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT