ഓഹരിവിപണിയിലെ ബിഗ് ബുള്‍ ആയിരുന്ന രാകേഷ് ജുന്‍ജുന്‍വാലയുടെ പ്രിയപ്പെട്ട ബാങ്കിംഗ് സ്‌റ്റോക്ക് വ്യാഴാഴ്ചയിലെ സെഷനില്‍ 52 ആഴ്ചയിലെ ഉയരങ്ങളിലെത്തി.
കാനറാ ബാങ്ക് (Canara Bank Ltd ) ആണ് അപ്പര്‍ സര്‍ക്യൂട്ടിലെത്തിയ ആ സ്റ്റോക്ക്. നിലവില്‍ (ഒക്‌റ്റോബര്‍27 ക്ലോസിംഗ് ) 289.50 രൂപയ്ക്ക് ട്രേഡ് ചെയ്യുന്ന കാനറാ ബാങ്ക് ഓഹരികള്‍ കഴിഞ്ഞ വര്‍ഷം ഒക്‌റ്റോബറില്‍ 195.40 രൂപയ്ക്കാണ് ട്രേഡ് ചെയ്തിരുന്നത്.
രാകേഷ് ജുന്‍ജുന്‍വാല പോര്‍ട്ട്ഫോളിയോ സ്റ്റോക്ക് വ്യാഴാഴ്ച അതിരാവിലെയുള്ള സെഷനിലാണ് 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയത്. ജിസിഎല്‍ ടെക്‌നോളജീസ്, ചോയ്‌സ് ബ്രോക്കിംഗ് തുടങ്ങിയവരുടെ വിദഗ്ധ വിപണി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് ഈ ഓഹരി ഇനിയും മികച്ച ഇടക്കാല നേട്ടങ്ങള്‍ സമ്മാനിച്ചേക്കുമെന്നാണ്.
2022 ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാനറ ബാങ്കിന്റെ പാദത്തിലെ ഷെയര്‍ഹോള്‍ഡിംഗ് പാറ്റേണ്‍ അനുസരിച്ച്, രാകേഷ് ജുന്‍ജുന്‍വാലയുടെ കമ്പനിക്ക് 2,68,47,400 കാനറ ബാങ്ക് ഓഹരികള്‍ ഉണ്ട്, അതായത് ബാങ്കിന്റെ മുഴുവന്‍ ഓഹരിമൂലധനത്തിന്റെ 1.48 ശതമാനം.
(ഇതൊരു ഓഹരിനിര്‍ദേശമല്ല, ഓഹരിവിപണിയില്‍ നിക്ഷേപിക്കുമ്പോള്‍ കൃത്യമായ പഠനത്തോടും വിദഗ്ധ നിര്‍ദേശത്തോടും കൂടി മാത്രം തീരുമാനം എടുക്കുക)
Read DhanamOnline in English
Subscribe to Dhanam Magazine