Markets

ബിജെപി മുന്നേറ്റത്തില്‍ കുതിച്ചുയര്‍ന്ന് ബംഗാള്‍ ഓഹരികള്‍; ദീദിയുടെ വീഴ്ചയില്‍ എന്താണ് സംഭവിക്കുന്നത്?

ബിജെപി അധികാരത്തില്‍ വന്നേക്കുമെന്ന ആദ്യ സൂചനകളില്‍ ബംഗാള്‍ ബന്ധമുള്ള ഓഹരികള്‍ വലിയ കുതിപ്പിലാണ്

Dhanam News Desk

പശ്ചിമ ബംഗാളില്‍ മൂന്നുവട്ടം തുടര്‍ച്ചയായി ഭരണത്തിലിരിക്കുന്ന മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് തിരിച്ചടി നേരിടുന്നുവെന്ന വാര്‍ത്തകള്‍ ഓഹരി വിപണിയില്‍ ചലനമുണ്ടാക്കുന്നു. ബിജെപി അധികാരത്തില്‍ വന്നേക്കുമെന്ന ആദ്യ സൂചനകളില്‍ ബംഗാള്‍ ബന്ധമുള്ള ഓഹരികള്‍ വലിയ കുതിപ്പിലാണ്.

ബംഗാളില്‍ നിന്നുള്ള പ്രധാന കമ്പനികളിലൊന്നായ ടിറ്റാഗ്രാഫ് റെയില്‍ സിസ്റ്റംസ് ലിമിറ്റഡ് രാവിലെ മുതല്‍ വലിയ ഉയര്‍ച്ചയിലാണ്. രാവിലെ മുതല്‍ ബിജെപി അനുകൂല മുന്നേറ്റ വാര്‍ത്തകള്‍ വന്നതാണ് കൊല്‍ക്കത്ത ആസ്ഥാനമായ കമ്പനിയുടെ ഓഹരികളെ സ്വാധീനിച്ചത്. ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ 832 കോടി രൂപ വരുമാനവും 48 കോടി രൂപ ലാഭവും നേടിയ കമ്പനിയാണിത്.

അദാനിക്കമ്പനികള്‍ക്കും നേട്ടം

മറ്റൊരു ബംഗാള്‍ ആസ്ഥാനമായുള്ള കമ്പനിയായ സിഇഎസ്‌സി ലിമിറ്റഡ് ഓഹരികളും രാവിലെ മുതല്‍ ഉയരുകയാണ്. ആര്‍പി സഞ്ജീവ് ഗോയങ്കെ ഗ്രൂപ്പിന്റെ ഭാഗമാണ് ഈ കമ്പനി. കൊല്‍ക്കത്തയിലെ പ്രധാനപ്പെട്ട വൈദ്യുതി വിതരണ കമ്പനിയാണിത്. ഇന്ന് രാവിലെ ആറുശതമാനത്തിന് മുകളിലാണ് ഈ ഓഹരികള്‍ ഉയര്‍ന്നത്.

ബംഗാളില്‍ നിരവധി പദ്ധതികള്‍ ലക്ഷ്യമിടുന്ന അദാനി ഗ്രൂപ്പിന്റെ അദാനി പോര്‍ട്ട് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡ് ഓഹരികളും കയറ്റത്തിലാണ്. താജ്പൂര്‍ പോര്‍ട്ട് അടക്കമുള്ള അദാനി ഗ്രൂപ്പിന്റെ സ്വപ്‌നപദ്ധതികള്‍ക്ക് വേഗത്തിലുള്ള അനുമതി ലഭിക്കുമെന്ന വാര്‍ത്തകളാണ് ഓഹരിവില അഞ്ചുശതമാനത്തിലധികം ഉയരാന്‍ കാരണം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT