ഓഹരി വിപണിയിലേക്ക് പ്രവേശിക്കാന്‍ മറ്റൊരു കമ്പനി കൂടി. കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാര്‍നെറ്റ് ബുക്ക്‌സ് (Carnet Books) ആണ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) ഒരുങ്ങുന്നത്.
ഓഹരി വില്‍പനയിലൂടെ 13.27 കോടി സമാഹരിക്കാനാണ് കമ്പനിയുടെ പദ്ധതി. ബിഎസ്ഇയുടെ എസ്എംഇ പ്ലാറ്റ്ഫോമില്‍ നടത്തുന്ന ഐപിഒയ്ക്കായി കരടുരേഖ സെബിക്ക് സമര്‍പ്പിച്ചു. ഓഹരിയൊന്നിന് 45 നിരക്കില്‍ 29.29 ലക്ഷം ഓഹരികളാണ് വില്‍ക്കുന്നത്. ഐപിഒ തീയതി പ്രഖ്യാപിച്ചിട്ടില്ല.
ഐപിഒയിലൂടെ സമാഹരിക്കുന്ന തുക പ്രധാനമായും പ്രവര്‍ത്തന മൂലധന ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കുമെന്ന് കമ്പനിക്ക് നേതൃത്വം നല്‍കുന്ന അലക്‌സ് കുരുവിള പെരിങ്ങാട്ട് അറിയിച്ചു. ഗള്‍ഫ് രാജ്യങ്ങളിലും യുഎസിലും കമ്പനിക്ക് നിലവില്‍ സാന്നിധ്യമുണ്ട്.
അലക്‌സ് കുരുവിള പെരിങ്ങാട്ടിന്റെ നേതൃത്വത്തില്‍ 2020ലാണ് കാര്‍നെറ്റ് ബുക്‌സ് പ്രവര്‍ത്തനം ആരംഭിച്ചത്. കോട്ടയം ജില്ലയിലെ കുറവിലങ്ങാടാണ് കമ്പനിയുടെ പ്രധാന പ്രിന്റിങ് കോംപ്ലെക്‌സ്. ജ്യോത്സ്‌ന അലക്‌സ്, കുരുവിള അലക്‌സ് എന്നിവരാണ് മറ്റ് പ്രമോട്ടര്‍മാര്‍.
നോട്ട്ബുക്കുകള്‍, പ്രാക്ടിക്കല്‍ റെക്കോര്‍ഡ് ബുക്കുകള്‍, കസ്റ്റമൈസ് ചെയ്ത ലബോറട്ടറി നോട്ട്ബുക്കുകള്‍, ലാബ് മാനുവലുകള്‍ തുടങ്ങിയവയാണ് പ്രധാന ഉല്‍പന്നങ്ങള്‍. കോട്ടയം അതിരമ്പുഴയില്‍ ഏകദേശം 8,000 ചതുരശ്ര അടി വിസ്തൃതിയുള്ള നിര്‍മാണ കേന്ദ്രമാണ് കമ്പനിക്കുള്ളത്. ആഭ്യന്തര വിപണിക്കൊപ്പം ഒമാന്‍, യുഎഇ, യുഎസ് എന്നിവിടങ്ങളിലും ഉല്‍പന്നങ്ങള്‍ എത്തിക്കുന്നു.
ഐപിഒ കരടുരേഖ പ്രകാരം, കമ്പനിയുടെ പ്രവര്‍ത്തന വരുമാനം 2024-25 സാമ്പത്തികവര്‍ഷം 12.31 കോടിയായിരുന്നു. കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇത് 14.76 കോടിയായി ഉയര്‍ന്നു.
Read DhanamOnline in English
Subscribe to Dhanam Magazine