canva
Markets

ബോണസ് ഷെയർ മുതൽ 150 രൂപ ഡിവിഡന്റ് വരെ നൽകുന്നു; വെള്ളിയാഴ്ച ശ്രദ്ധിക്കേണ്ട 15 ഓഹരികൾ ഇതാ

സൗജന്യ ഓഹരികളും അധിക വരുമാനവും നേടാൻ ആഗ്രഹിക്കുന്ന നിക്ഷേപകരുടെ ശ്രദ്ധ ഈ ഓഹരികളിലേക്ക് പതിയാം

Dhanam News Desk

ഏതാനും പ്രമുഖ ലി​സ്റ്റഡ് കമ്പനികളുടെ കോർപ്പറേറ്റ് ആക്ഷനുകളുടെ റെക്കോഡ് തീയതി നാളെയായതിനാൽ (മേയ് 29) ഈ ഓഹരികളിൽ വലിയ നീക്കങ്ങൾ പ്രതീക്ഷിക്കാമെന്ന് മാർക്കറ്റ് അനലി​സ്റ്റുകൾ സൂചിപ്പിച്ചു. സൗജന്യ ഓഹരികളും (ബോണസ് ഷെയർ) അധിക വരുമാനവും (ക്യാഷ് ഡിവിഡന്റ്) നേടാൻ ആഗ്രഹിക്കുന്ന നിക്ഷേപകരുടെ ശ്രദ്ധ ഈ ഓഹരികളിലേക്ക് പതിയാം. മൊത്തം 15 ഓഹരികളുടെ വിവിധ കോർപറേറ്റ് ആക്ഷനുകളാണ് വെള്ളിയാഴ്ച അരങ്ങേറുന്നത്. ഇതിന്റെ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.

ബോണസ് ഇഷ്യൂ /​ സ്റ്റോക്ക് സ്പ്ലിറ്റ്

  • ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ (എൽ.ഐ.സി) — 1:1 അനുപാതത്തിൽ പ്രഖ്യാപിച്ചിട്ടുള്ള ബോണസ് ഷെയർ വിതരണത്തിന്റെ (ബോണസ് ഇഷ്യൂ) റെക്കോഡ് തീയതി മേയ് 29 ആകുന്നു. അർഹതയുള്ള നിക്ഷേപകർക്ക് കൈവശമുള്ള ഓരോ ഓഹരിക്കും അധികമായി ഒരു സൗജന്യ ഓഹരി വീതം ലഭിക്കുന്നതായിരിക്കും. ഇതിന് ശേഷം ജൂണിൽ എൽ.ഐ.സിയുടെ നിക്ഷേപകർക്ക് ക്യാഷ് ഡിവിഡന്റും പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം 830 രൂപയിലാണ് എൽ.ഐ.സി ഓഹരിയുടെ വ്യാപാരം അവസാനിപ്പിച്ചത്.

  • ലെ മെറൈറ്റ് എക്സ്പോർട്ട്സ് (Le Merite Exports) — 10:2 അനുപാതത്തിൽ പ്രഖ്യാപിച്ചിട്ടുള്ള ​സ്റ്റോക്ക് സ്പ്ലിറ്റിന്റെ റെക്കോഡ് തീയതി വെള്ളിയാഴ്ചയാണ്. അതായത് നിലവിൽ 10 രൂപ മുഖവിലയുള്ള (ഫേസ് വാല്യൂ) ഒരു ലെ മെറൈറ്റ് എക്സ്പോർട്ട്സ് ഓഹരി 2 രൂപ മുഖവിലയിലുള്ള 5 ഓഹരികളായി മാറ്റപ്പെടുന്നതായിരിക്കും. നിലവിൽ ഒരു ഓഹരി കൈവശമുള്ളവർക്ക് സ്പ്ലിറ്റിനു ശേഷം 5 ഓഹരികളുണ്ടാകുമെന്ന് ചുരുക്കം. കഴിഞ്ഞ ദിവസം 200 രൂപയിലായിരുന്നു ലെ മെറൈറ്റ് ഓഹരിയുടെ ക്ലോസിങ് കുറിച്ചത്.

ഡിവി‍ഡന്റ് ​സ്റ്റോക്കുകൾ

മേയ് 29-ന് റെക്കോ‍ഡ് തീയതിയായി നിശ്ചയിച്ചുകൊണ്ട് ഡിവി‍ഡന്റ് പ്രഖ്യാപിച്ചിട്ടുള്ള ഓഹരികളുടെ വിശദാംശവും പ്രതിയോഹരി ഡിവിഡന്റ് തുകയും താഴെ ചേർക്കുന്നു.

  • ബജാജ് ഓട്ടോ — 150 രൂപ

  • ബാങ്ക് ഓഫ് ഇന്ത്യ — 4.65 രൂപ

  • ​ഗ്ലാക്സോസ്മിത്ത്ക്ലൈൻ ഫാർമ — 57 രൂപ

  • കാപ്ലിൻ പോയിന്റ് ലാബോറട്ടറീസ് — 4.0 രൂപ

  • ഐസിഐസിഐ ലൊംബാർഡ് — 7.0 രൂപ

  • യൂനോ മിൻഡ — 1.75 രൂപ

  • എറിസ് ലൈഫ്സയൻസസ് — 7.21 രൂപ

  • ബി.സി.പി.എൽ റെയിൽവേ ഇൻഫ്രാ — 1.0 രൂപ

  • ജെ.ബി കെമിക്കൽസ് & ഫാർമ — 9.30 രൂപ

  • ടോറന്റ് ഫാർമ — 9.0 രൂപ

  • എസ്. ചന്ദ് & കമ്പനി — 4.0 രൂപ

  • ഹോം ഫ​സ്റ്റ് ഫിനാൻസ് — 5.2 രൂപ

  • അദ്വാനി ഹോട്ടൽസ് & റിസോർട്ട്സ് — 0.8 രൂപ

(Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.)

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT