നിലവില്‍ ഇന്ത്യയില്‍ അഞ്ച് റീറ്റ്സുകള്‍ (REITs) മാത്രമാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. നിങ്ങള്‍ റീറ്റ്‌സില്‍ നിക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ചില കാര്യങ്ങള്‍ ശ്രദ്ധയോടെ പരിശോധിക്കേണ്ടതുണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം.
- നിക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്ന റീറ്റ്സിന്റെ പ്രോപ്പര്‍ട്ടി സ്ഥിതിചെയ്യുന്ന സ്ഥലം, അവയില്‍ എത്രയെണ്ണത്തില്‍ നിന്ന് വാടക വരുമാനം ലഭിക്കുന്നു, വാടകക്കാര്‍ ആരൊക്കെ, എത്ര കാലത്തേക്കാണ് വാടക ഉടമ്പടി എന്നുള്ളതതൊക്കെ പരിശോധിക്കണം.
- റീറ്റ്സുകള്‍ മുന്‍കാലങ്ങളില്‍ നിക്ഷേപകര്‍ക്ക് നല്‍കിയ ലാഭവിഹിതം, മൂലധനത്തില്‍ നിന്ന് ലഭിച്ച വരുമാനം തുടങ്ങിയവയുടെ സ്ഥിരതയും അളവും.
- റീറ്റ്സ് മാനേജ്മെന്റിന്റെ ഈ രംഗത്തെ പ്രവൃത്തിപരിചയം.
- പ്രവര്‍ത്തന വരുമാനം, ഡിസ്ട്രിബ്യൂഷന്‍ യീല്‍ഡ്, വായ്പകള്‍ എടുത്തിട്ടുണ്ടെങ്കില്‍ അതിന്റെ അളവ്, നിലവിലുള്ള പ്രോപ്പര്‍ട്ടികളുടെ മൂല്യം, ഓഹരി വിപണിയില്‍ റീറ്റ്സ് യൂണിറ്റുകള്‍ ഏത് നിലവാരത്തിലാണ് ട്രേഡ് ചെയ്യുന്നത് തുടങ്ങിയ കാര്യങ്ങള്‍ റീറ്റ്സ് യൂണിറ്റുകള്‍ വാങ്ങുന്നതിന് മുമ്പ് പരിഗണിക്കണം.
നിക്ഷേപം നടത്തിയ ശേഷം കൊമേഴ്സ്യല്‍ റിയല്‍ എസ്റ്റേറ്റ് രംഗത്തെ മാറ്റങ്ങളെയും സാമ്പത്തിക മേഖലയിലെ മാറ്റങ്ങളെയും കമ്പനി പുതുതായി കൊമേഴ്സ്യല്‍ പ്രോപ്പര്‍ട്ടികള്‍ വാങ്ങുന്നുണ്ടെങ്കില്‍ അവ എവിടെയാണെന്നും അത് എങ്ങനെ റീറ്റ്സ് യൂണിറ്റുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും പരിശോധിക്കണം.
Q. സുസ്ഥിര വരുമാനത്തിനും മൂലധന വളര്‍ച്ചയ്ക്കുമായി റീറ്റ്സില്‍ നിക്ഷേപിക്കുന്നത് നല്ലതാണോ?
മാക്രോ ഇക്കണോമിക് ചാഞ്ചാട്ടങ്ങള്‍ ഓഹരി വിപണി നിക്ഷേപങ്ങളെയും മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളെയും സ്വാധീനിക്കും. അത്തരം സാഹചര്യങ്ങളില്‍ മൂലധന വര്‍ധനവിനോടൊപ്പം സുസ്ഥിര വരുമാനവും കുറഞ്ഞ റിസ്‌ക്കുമുള്ള ഒരു നിക്ഷേപം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ നേരിട്ട് റിയല്‍ എസ്റ്റേറ്റ് ആസ്തികളില്‍ നിക്ഷേപിക്കുന്നതിന് പകരം റീറ്റ്സില്‍ നിക്ഷേപിക്കുന്നത് നല്ലതാണ്.
ഓരോ ക്വാര്‍ട്ടറിലും മികച്ച വരുമാനത്തോടൊപ്പം സാധാരണ റിയല്‍ എസ്റ്റേറ്റില്‍ ഉണ്ടാകുന്ന ലിക്വിഡിറ്റി പരിമിതിയും കൈകാര്യം ചെയ്യുന്നതിനുള്ള പ്രയാസവും ഇല്ലാതെ സ്ഥിരമായ വാടക വരുമാനവും മൂലധന നേട്ടവും റീറ്റ്സുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഓഹരി നിക്ഷേപങ്ങളുമായി റീറ്റ്‌സിന് പരസ്പരബന്ധം കുറവാണ്. സാധാരണ റിയല്‍ എസ്റ്റേറ്റ് നിക്ഷേപങ്ങളിലെ ബുദ്ധിമുട്ടുകള്‍ ആയ പ്രോപ്പര്‍ട്ടി ടാക്സ്, മെയ്ന്റനന്‍സ് ചെലവുകള്‍, വാടകക്കാരെ കൈകാര്യം ചെയ്യുക തുടങ്ങിയ പ്രയാസങ്ങള്‍ റീറ്റ്സ് നിക്ഷേപങ്ങള്‍ക്കില്ല എന്നതും ശ്രദ്ധേയമാണ്.
(Originally published in Dhanam Magazine November 30, 2025 issue.)
Choosing the right REITs involves evaluating property quality, yield stability, and management expertise for sustainable income and capital growth.
Read DhanamOnline in English
Subscribe to Dhanam Magazine